സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്, ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിംഗ്, ഇ-ഹെല്‍ത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്സ് തുടങ്ങിയവയ്ക്കുള്ള ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ റേഷന്‍ വിതരണത്തിനുള്ള ആധാര്‍ ഓതന്റിക്കേഷനില്‍ വേഗത കുറവ് നേരിട്ടതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ഇതിനാല്‍ ചിലര്‍ക്കെങ്കിലും റേഷന്‍ വാങ്ങാന്‍ സാധിച്ചിട്ടില്ല. ഇതു പരിഗണിച്ച് ജൂണിലെ റേഷന്‍ ഇന്ന് (ജൂലൈ 1) കൂടി വിതരണം ചെയ്യും.സംസ്ഥാനത്തെ 2023 മെയ് മാസത്തെ റേഷന്‍ വിതരണത്തോത് 80.53 ശതമാനമായിരുന്നു. ജൂണ്‍ 30 വൈകിട്ട് 6.50 വരെയുള്ള റേഷന്‍ വിതരണ തോത് 79.08 ശതമാനമാണ്. 8.45 ലക്ഷം കാര്‍ഡുടമകള്‍ 30ന് സംസ്ഥാനത്ത് റേഷന്‍ വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…