
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരായ ഹര്‍ജി ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍ പിന്‍വലിച്ചു. തന്നെപോലെയുള്ള പല കശ്മീരികള്‍ക്കും 370 വകുപ്പ് ഭൂതകാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നദികളായ ഝലവും ഗംഗയും നല്ലതിന് വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലയിച്ചുവെന്നും ഇനി ഒരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇനി പിന്നോട്ടുപോകില്ലെന്നും മുന്നോട്ടുള്ള പ്രയാണം മാത്രമേ ഉള്ളുവെന്നും ഷാ ഫസല്‍ വ്യക്തമാക്കി.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനെതിരെ സുപ്രീം കോടതിയെ ആദ്യം സമീപിച്ച ഹര്‍ജിക്കാരില്‍ ഒരാളായായിരുന്നു ഷാ ഫസല്‍. ഷാ ഫസലിന്റെ ഹര്‍ജിയാണ് അടുത്ത ചൊവ്വാഴ്ച്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ഒന്നാമത്തെ ഹര്‍ജിയായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഷാ ഫസല്‍ ഹര്‍ജി പിന്‍വലിച്ചെങ്കിലും മറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും.
2010-ലെ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനാണ് ജമ്മു കശ്മീരില്‍ നിന്നുള്ള ഷാ ഫസല്‍. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരേ അദ്ദേഹം ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുറച്ചുകാലം തടങ്കലില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്. 2019 ജനുവരിയില്‍ ഫൈസല്‍ ഐഎഎസ് വിട്ട് ജമ്മു കശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് എന്ന രാഷ്ട്രീയ സംഘടനയ്ക്കു രൂപം നല്‍കിയെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഉപേക്ഷിച്ച് വീണ്ടും ഐഎസിലേക്ക് മടങ്ങിയെത്തി. നിലവില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലെ ഡെപ്യുട്ടി സെക്രട്ടറിയാണ് ഷാ ഫസല്‍.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







