കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന്‍. ഞാനല്ല എന്നെ പുനര്‍നിയമിച്ചതെന്നും വി.സിയായി പുനര്‍നിയമിക്കാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു.പല യൂനിവേഴ്‌സിറ്റികളിലും വി.സിമാരെ പുനര്‍നിയമിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ ക്രമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനാല്‍ രാജിവെക്കേണ്ട വിഷയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വി.സി. പദവിയില്‍ ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു. സര്‍വകലാശാലക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു. കുറച്ച് കാര്യങ്ങള്‍ ബാക്കിയുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.നാളെ ന്യൂഡല്‍ഹിയിലേക്ക് തിരിക്കുമെന്നും ജാമിഅ മില്ലിയ സര്‍വകലാശാല ഹിസ്റ്ററി വിഭാഗത്തില്‍ പ്രഫസറായി സ്ഥിരം ജോലിയില്‍ പ്രവേശിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ബാഹ്യ ശക്തികള്‍ക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ചാന്‍സലര്‍ എന്ന രീതിയിലാണ് വൈസ് ചാന്‍സലറുടെ നിയമനം ഗവര്‍ണര്‍ നടത്തേണ്ടത്. വലിയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിയമനത്തിന് അനുമതി നല്‍കിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ എന്ന നിയമന അതോറിറ്റി ബാഹ്യ ശക്തികള്‍ വഴങ്ങിയിരിക്കുന്നുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.ഹരജിക്കാരുടെ അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി നാലു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ മൂന്നു കാര്യങ്ങളെ കോടതി അനുകൂലിച്ചു. ഒരു വി.സിയെ പുനര്‍നിയമിക്കാന്‍ സാധിക്കുമോ, യു.ജി.സി ചട്ടങ്ങള്‍ പുനര്‍നിയമനത്തിന് ബാധകമാണോ, ഒരു വി.സിക്ക് 60 വയസ് എന്ന പ്രായപരിധി മറികടക്കാന്‍ സാധിക്കുമോ എന്നിവയാണ് പരിശോധിച്ചത്.ഒരു വി.സിയെ പുനര്‍നിയമിക്കാന്‍ സാധിക്കും, ഒരു വി.സിയുടെ പുനര്‍നിയമനത്തിന് 60 വയസ് എന്ന പ്രായപരിധി ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, വി.സി നിയമനത്തില്‍ സ്വതന്ത്ര തീരുമാനം ഗവര്‍ണര്‍ക്ക് സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന നാലാമത്തെ വിഷയം കോടതി ശരിവെച്ചു.സംസ്ഥാന സര്‍ക്കാറിന്റെ അനാവശ്യ ഇടപെടല്‍ കാരണം തീരുമാനം എടുക്കല്‍ ഗവര്‍ണര്‍ക്ക് ദുസ്സഹമായെന്നും ഹൈകോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…