
നിലമ്പൂര്‍: നിലമ്പൂരിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ ചന്തക്കുന്ന് ബംഗ്ളാവുംകുന്നിലേക്കുള്ള റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. മാസങ്ങളായി റോഡ് തകര്‍ന്നാണ് കിടക്കുന്നത്. വിനോദസഞ്ചാരികളടക്കം നിരവധി പേര് യാത്രക്കായി ഉപയോഗിക്കുന്ന റോഡാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഡിഎഫ്ഒ ഓഫീസായി ഉപയോഗിച്ചിരുന്ന ബംഗ്ളാവും സര്‍ക്യൂട്ട് ഹൗസും ഇവിടെയാണുള്ളത്. വനംവകുപ്പ് ഇപ്പോഴിത് പ്രധാനടൂറിസം കേന്ദ്രമായാണ് പരിഗണിച്ചിട്ടുള്ളത്. ഇവിടെ സ്കൈ വാക്കിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി സഞ്ചാരികളില്‍ നിന്ന് നിശ്ചിത ഫീസും വാങ്ങിയാണ് കയറ്റിവിടുന്നത്. മാത്രമല്ല വനംവകുപ്പിന്റെ കീഴിലുള്ള ഒരു മീറ്റിംഗ് ഹാളും ഡോര്‍മെറ്ററിയും ഇതിനടുത്തായുണ്ട്. പൊതുസമ്മേളനങ്ങള്‍, യാത്രയയപ്പ് യോഗങ്ങള്‍, വിവിധ സംഘടനകളുടെ പ്രതിനിധി സമ്മേളനങ്ങള്‍, താമസിക്കാനുള്ള സൗകര്യം തുടങ്ങിയവ ഫീസ് വാങ്ങി ഇതില്‍ നടത്താറുണ്ട്. ഇങ്ങോട്ടുള്ള ആളുകളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ടാറിങ്ങെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഇരുചക്രവാഹനങ്ങള്‍ക്ക് പോലും യാത്ര ചെയ്യാനാവാത്ത വിധമാണ് തകര്‍ന്നിട്ടുള്ളത്. നല്ല വരുമാനമുണ്ടാക്കുന്ന കേന്ദ്രം എന്ന നിലയില്‍ ഇങ്ങോട്ടുള്ള റോഡ് തകരാര്‍ മാറ്റി ഗതാഗതയോഗ്യമാക്കണമെന്നാണ് പൊതുആവശ്യം.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












