thamarassery churam block

 

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം ഹെയര്‍പിന്‍ വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ ഇതുവഴി മറ്റുവാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ മണിക്കൂറുകളോളം ദുരിതത്തിലായി. വലിയ വാഹനങ്ങള്‍ രാവിലെ 11 മണിവരെ ചുരത്തില്‍ കുടുങ്ങിക്കിടന്നു. രാവിലെ പത്തോടെയാണ് ബസ് അറ്റകുറ്റപ്പണി നടത്തി ആറാം വളവില്‍നിന്ന് നീക്കിയത്. ഇതിനിടെ ചുരത്തില്‍ കുടുങ്ങിക്കിടന്ന ബസുകളിലെ യാത്രക്കാര്‍ക്ക് കാല്‍നടയായും നാട്ടുകാരെത്തിച്ച ചരക്ക് വാഹനങ്ങളിലും മറ്റുവാഹനങ്ങള്‍ ലഭിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടിവന്നു.
പുലര്‍ച്ചെ മൂന്നര മുതല്‍ താമരശ്ശേരി ആറാം ഹെയര്‍പിന്‍ വളവില്‍ ഗതാഗത തടസ്സമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാണ് പത്ത് മണിയോടെ അവിടെനിന്ന് മാറ്റിയത്.ചുരം ആറാം വളവില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി. എന്നാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കും തുടര്‍ന്നു.
പുലര്‍ച്ചെ മുതല്‍ ബസുകളില്‍ കുടുങ്ങിക്കിടന്ന അത്യാവശ്യ യാത്രക്കാരെ നാട്ടുകാരടക്കമെത്തി പിക്ക് അപ് വാഹനങ്ങളില്‍വാഹനം ലഭിക്കുന്ന തൊട്ടടുത്ത സ്ഥലങ്ങളിലെത്തിച്ചു. അടിവാരം മുതല്‍ ലക്കിടി വരെയാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. കാറുള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടെങ്കിലും മണിക്കൂറുകളായി കുടുങ്ങിക്കിടന്ന വലിയ വാഹനങ്ങള്‍ പതിനൊന്നു മണിയോടെയാണ് നീങ്ങി തുടങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന സ്വകാര്യ ബസാണ് തകരാറിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…