ബംഗളൂരു: പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും നടുവിലാണ് ബംഗളൂരു. കിഴക്കിന്റെ ‘സിലിക്കണ്‍ വാലി’ എന്നറിയപ്പെടുന്ന സ്ഥലം നിലവില്‍ പലയിടത്തും ചെളിമൂടി അടഞ്ഞുകിടക്കുന്ന റോഡുകളാണ്.ഐടി ജീവനക്കാരടക്കം ട്രാക്ടറുകളിലാണ് ഓഫീസിലെത്തുന്നത്. ഇവരില്‍ പലരുടെയും ആഡംബര കാറുകളടക്കം വെള്ളത്തില്‍ നശിച്ചുപോയതാണ് കാരണം.അണ്‍അക്കാഡമി സിഇഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും ട്രാക്ടറില്‍ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘ബംഗളൂരു പോലൊരു മെട്രോപൊളിറ്റന്‍ നഗരത്തില്‍ തീര്‍ത്തും അനാവശ്യമായ കാഴ്ചയായിരുന്ന ട്രാക്ടറുകള്‍ ഇന്ന് ഇവിടെ ഏറ്റവും പ്രയോജനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു’ മുഞ്ജല്‍ കുറിച്ചു. പ്രധാന നഗരപ്രദേശങ്ങളെയെല്ലാം മഴവെള്ളം മുക്കിയപ്പോള്‍ കോടികള്‍ വിലമതിക്കുന്ന കാറുകളും ലക്ഷ്വറി വീടുകളുടെ താഴ്ഭാഗങ്ങളുമെല്ലാം മുക്കാല്‍ഭാഗവും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങളാണ് ബംഗളൂരുവില്‍ നിന്ന് പുറത്ത് വരുന്നത്.ബി.എം.ഡബ്ലു, ലക്സസ്, ബെന്റ്ലി കാറുകളാണ് ദൃശ്യങ്ങളിലുള്ളത്.ചില ലക്ഷ്വറി വീടുകളുടെ മുറിക്കുള്ളിലെ കട്ടിലിന്റെ പകുതിയോളം വരെ വെള്ളം കയറിയതിന്റേയും ദൃശ്യം കാണം. ദൃശ്യത്തില്‍ കാണുന്ന മുങ്ങിയ കാറുകളെല്ലാം 65 ലക്ഷം മുതല്‍ രണ്ടര കോടിവരെ വിലയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…