ന്യൂഡല്‍ഹി: രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ കനത്ത മഴ തുടരുന്നു. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ മഴയെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പിന്റെ
റിപ്പോര്‍ട്ട്.ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് സാധാരണ ഗതിയില്‍ ഡല്‍ഹിയിലെ മഴക്കാലം.എന്നാല്‍ ശരാശരി ലഭിക്കുന്ന മഴയേക്കാള്‍ അധികം മഴക്കാലം കഴിയുന്നതിന് മുന്‍പ് തന്നെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലസ്ഥാനത്തെ മഴ ഇനിയും കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.സെപ്തംബര്‍ 6നും 10നും ഇടയില്‍ ശക്തമായ മഴയുണ്ടാവുമെന്നാണ് ഐഎംഡി പറയുന്നത്.ഐഎംഡിയുടെ കണക്കു പ്രകാരം സെപ്തംബര്‍ മാസത്തില്‍ കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയിന്‍ 232 മില്ലീമീറ്റര്‍ മഴ ലഭിച്ചു.സാധാരണ ഗതിയിയില്‍ 125.1 മില്ലീമീറ്റര്‍ ലഭിക്കുന്ന സ്ഥാനത്താണിത്.
അതേ സമയം ശക്തമായ മഴ കാരണം ഡല്‍ഹി നഗരത്തിലാകെ വെള്ളക്കെട്ടുകള്‍ നിറഞ്ഞു. പലയിടങ്ങളിലും ഗതാഗതസംഭനം വരെയുണ്ടായി.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്