ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം. രാവിലെ 11.54ഓടെ ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീ പടര്‍ന്നതിനെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി വിഭാഗത്തിന് താഴെ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ നിന്ന് രോഗികളെ സ്ഥലത്ത് നിന്ന് മാറ്റി. ആശുപത്രി ജനാലകളിലൂടെ കറുത്ത പുക പുറത്തേക്ക് വരുന്നുണ്ട്. അഗ്‌നിശമനസേനയുടെ ആറോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











