ഡല്‍ഹി സര്‍വീസസ് ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാല് തിരഞ്ഞെടുപ്പുകളില്‍ എഎപി ബിജെപിയെ പരാജയപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ടാണ് അവര്‍ ബില്ലുമായി വന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.131 പേരാണ് രാജ്യസഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 101 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. കേന്ദ്ര സര്‍ക്കാരിനേയും എഎപിയേയും കടുത്ത പോരിലേക്ക് നയിച്ച ബില്‍ ആ?ഗസ്റ്റ് മൂന്നിന് ലോക്സഭയില്‍ പാസാക്കിയിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, കോണ്‍ഗ്രസ്, ഭാരത് രാഷ്ട്രീയ സമിതി (ബിആര്‍എസ്), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നീ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെതിരായ പോരാട്ടത്തില്‍ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിവിഷന്‍ സ്ലിപ്പുകള്‍ ഉപയോഗിച്ചാണ് ബില്ലില്‍ വോട്ടെടുപ്പ് നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…