
വാഷിങ്ടണ്‍: യുഎസിലെ ഭരണകാര്യക്ഷമതാ വിഭാഗത്തില്‍നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയതിനു പിന്നാലെ പുതിയ നേതൃത്വത്തെ നിയോഗിക്കാന്‍ ട്രംപ്. ഇലോണ്‍ മസ്‌കിന്റെ അഭാവം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മന്ത്രിസഭയും നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ബിസിനസ് സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ മസ്‌ക് ഇപ്പോള്‍ കാര്യക്ഷമതാ വകുപ്പില്‍നിന്ന് (DOGE) മാറിനില്‍ക്കുകയാണെന്നും മസ്‌കിന്റെ ശൂന്യത ട്രംപ് ഭരണകൂടത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തോടെ നികത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. മസ്‌ക് തുടങ്ങിവെച്ച ചെലവുചുരുക്കല്‍ നടപടികള്‍ ട്രംപും കാബിനറ്റും കാര്യക്ഷമതാ വകുപ്പിലെ മറ്റു ജീവനക്കാരും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ഭരണകൂട കാര്യക്ഷമതാ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് ബുധനാഴ്ചയാണ് മസ്‌ക് പ്രഖ്യാപിച്ചത്. ചെലവ് ചുരുക്കാനുള്ള അവസരം തന്നതിന് പ്രസിഡന്റ് ട്രംപിന് നന്ദിയുണ്ടെന്ന് മസ്‌ക് പറഞ്ഞു. DOGE ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നാണ് മസ്‌കിന്റെ നിലപാട്. എന്തെന്നാല്‍ അത് സര്‍ക്കാരിന്റെ ഒരു ജീവിതരീതിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്‌ക് എപ്പോഴും നമ്മുടെ കൂടെയുണ്ടാവുമെന്ന് ട്രംപ് പ്രതികരിച്ചു. വെള്ളിയാഴ്ച മസ്‌കുമായി ഓവല്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. 2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കുമെന്നായിരുന്നു മസ്‌കിന്റെ പ്രധാന വാഗ്ദാനം. വിവിധ കരാറുകള്‍ റദ്ദാക്കുന്നതിലൂടെയും ആസ്തികള്‍ വില്‍ക്കുന്നതിലൂടെയും മറ്റും ഇതുവരെ 160 ബില്യണ്‍ ഡോളര്‍ ലാഭിച്ചിട്ടുണ്ടെന്നാണ് DOGE വെബ്സൈറ്റ് അവകാശപ്പെടുന്നത്.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരുവുനായ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാ…












