അങ്കാറ: ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരായി സംയുക്ത പടനീക്കവുമായി തുര്‍ക്കിയും പാകിസ്താനും. ഉഭയകക്ഷി കരാറിന്റെ മറവില്‍ ഇന്ത്യക്കും യുഎസിനും എതിരായി ഒരു സൈബര്‍ സൈന്യം രൂപീകരിക്കാന്‍ തുര്‍ക്കി പാകിസ്താനെ സഹായിച്ചു എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പാകിസ്താന്‍ ഭരണാധികാരികള്‍ക്കെതിരായ ഇന്ത്യയുടെയും, യുഎസിന്റെയും വിമര്‍ശനങ്ങള്‍ക്ക് തുരങ്കം വെയ്ക്കാനും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമായാണ് സൈബര്‍ സൈന്യത്തെ ഒരുക്കിയത്.തെക്കുകിഴക്കന്‍ ഏഷ്യയിലെ മുസ്ലീങ്ങളുടെ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും സ്വാധീനിക്കാനും,ഇന്ത്യയ്ക്കും യുഎസിനും എതിരായി പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായിരുന്നു ശ്രമങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കുമെതിരായി നിരന്തരം സൈബര്‍ ആക്രമങ്ങള്‍ നടത്തുന്നതും അജണ്ടയിലുണ്ടെന്നാണ് വിവരം.2018 ല്‍ തുര്‍ക്കി ആഭ്യന്തരമന്ത്രിയായിരുന്ന സുലൈമാന്‍ സോയലും മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നടത്തിയ കൂടിക്കാഴ്ചയിലാണ് സൈബര്‍ ആര്‍മി പദ്ധതിക്ക് ആദ്യ രൂപം നല്‍കിയത്.പിന്നീട് ഈ പദ്ധതിക്ക് പാകിസ്താന്‍ അനുമതി നല്‍കുകയായിരുന്നു.പാകിസ്താന്റെ ആഭ്യന്തരമന്ത്രാലയത്തിലെ വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഈ പദ്ധതിയെ പറ്റി അറിവുണ്ടായിരുന്നുള്ളൂ. അത്ര രഹസ്യമായാണ് തുര്‍ക്കിയും പാകിസ്താനും കാര്യങ്ങള്‍ നീക്കിയത്.ഇത്ര കാലം രഹസ്യമാക്കി വെച്ചിരുന്ന സൈബര്‍ ആര്‍മിയെ കുറിച്ചുള്ള വിവരം. ഈ മാസം 13 ന് സുലൈമാന്‍ സോയല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബദ്ധത്തില്‍ പരാമര്‍ശിച്ചു പോയതാണ്. എന്നാല്‍ പിന്നീട് മന്ത്രി താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആധിപത്യം സ്ഥാപിക്കാനായി ട്വിറ്ററിലും ഫോസ്ബുക്കിലുമടക്കം ടീമുകളെ നിയോഗിച്ചു. തങ്ങളെ അംഗീകരിക്കാത്ത പ്രമുഖരായ വ്യക്തികളെയും രാജ്യങ്ങളെയും അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്. ഈ സൈബര്‍ ആര്‍മിയെ അംഗങ്ങള്‍ എതിരാളികളുടെ ഇമെയിലുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതും പതിവായിരുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












