ന്യൂഡല്‍ഹി: കുട്ടികളോട് ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ശ്രദ്ധനേടാറുണ്ട്.കുട്ടികളോട് സംസാരിക്കാനും അവരോട് സ്‌നേഹത്തോടെ പെരുമാറാനുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ഇപ്പോഴിതാ മോദിയും ബിജെപി എംപിയുടെ അഞ്ചുവയസുകാരിയായ മകളും തമ്മില്‍ നടന്ന സംഭാഷണം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള എംപിയായ ഫിറോജിയയും കുടുംബവും ഇന്നലെ പാര്‍ലമെന്റിലെത്തി മോദിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ ഫിറോജിയയുടെ മകളായ അഹാന മോദിയെ തന്റെ മറുപടിയിലൂടെ അത്ഭുതപ്പെടുത്തുകയായിരുന്നു. താന്‍ ആരാണെന്ന് അറിയുമോ എന്നായിരുന്നു മോദിയുടെ ആദ്യത്തെ ചോദ്യം. ‘താങ്കള്‍ മോദിജിയാണെന്ന് എനിക്കറിയാം. താങ്കളെ എന്നും ടിവിയില്‍ കാണാറുണ്ട്’- ഇതായിരുന്നു അഹാനയുടെ മറുപടി. താന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ എന്നായിരുന്നു മോദി അടുത്തതായി ചോദിച്ചത്. താങ്കള്‍ ലോക്സഭയില്‍ ജോലി ചെയ്യുകയല്ലേ എന്നായിരുന്നു കുട്ടി മറുപടി പറഞ്ഞത്. ഇതുകേട്ട് മോദിയും ഒപ്പമുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. തുടര്‍ന്ന് മധുരം നല്‍കിയാണ് പ്രധാനമന്ത്രി അഹാനയെ യാത്രയാക്കിയത്.’മറക്കാനാകാത്ത ദിവസമാണിന്ന്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ നേതാവിനെ കാണാന്‍ സാധിച്ചു. രാജ്യത്തെ ഏറ്റവും ബഹുമാന്യനായ പ്രധാനമന്ത്രിയെ കണ്ട് അനുഗ്രഹവും നേടാനും നിസ്വാര്‍ത്ഥസേവനത്തിന്റെ മാതൃക കണ്ട് മനസിലാക്കാനും സാധിച്ചു’- മോദിയുമായുള്ള സന്ദര്‍ശനത്തിന് പിന്നാലെ ഫിറോജിയ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…