
തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ കുഞ്ഞ് കരയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ അമ്മയോ അച്ഛനോ കുഞ്ഞുമായി തിയേറ്ററിനു പുറത്തുകടക്കും, കുഞ്ഞിനെ സമാധാനിപ്പിച്ച് തിരിച്ചുവരുമ്പോഴേക്കും സിനിമയില്‍ എന്തെങ്കിലുമൊക്കെ ട്വിസ്റ്റ് സംഭവിച്ചിരിക്കും. ഇങ്ങനെയൊരു പ്രശ്‌നം ഇനി കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ സിനിമ കാണാന്‍ വരുമ്പോഴുണ്ടാകില്ല. സിനിമയ്ക്കിടെ കുഞ്ഞ് കരഞ്ഞാല്‍ നേരെ മറ്രൊരു മുറിയില്‍ പോയി സിനിമ കാണാം. അവിടെ ഇരിക്കുമ്പോള്‍ കുഞ്ഞ് കരഞ്ഞാലും സാരമില്ല, മറ്റാരും കേള്‍ക്കില്ല ! ‘ ക്രൈ റൂം ‘ എന്നാണ് മുറിയുടെ പേര്. മറ്റ് സീറ്റുകള്‍ക്ക് പിറകിലായുള്ള സൗണ്ട് പ്രൂഫായ ചെറുമുറിയാണ് ‘ ക്രൈ റൂം’ ആയി സജ്ജമാക്കിയിട്ടുള്ളത്. സ്‌ക്രീനിലേക്ക് നോക്കാന്‍ ഗ്ലാസുണ്ടാകും. ശബ്ദ സംവിധാനം മുറിയില്‍ തന്നെയുണ്ടാകും. ഒരു ബോക്‌സില്‍ രണ്ട് സീറ്റുകളാണുള്ളത്. കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയം നവീകരിച്ചപ്പോഴാണ് ‘ക്രൈ റൂം’ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയത്. ബേബി റൂം, വായനാ മുറി, കഫ്ടീരിയ, ഫുഡ് കോര്‍ട്ട്, ലോബി ഉള്‍പ്പെടെയുള്ളവയെല്ലാം സജ്ജമാക്കിയാണ് തിയേറ്ററുകള്‍ നവീകരിച്ചത്. മുകളിലത്തെ ശ്രീ, നിള തിയേറ്ററുകളിലേക്ക് പോകാന്‍ ലിഫ്ടുമുണ്ട്. മൂന്ന് തിയേറ്ററിലും മികച്ച വിഷ്വല്‍ ക്വാളിറ്റിക്കായി ഏറ്റവും പുതിയ ലേസര്‍ പ്രൊജക്ഷനാണുള്ളത്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനവും റെഡിയായി കഴിഞ്ഞു. ശ്രീ തിയേറ്ററിന്റെ സീറ്റുകള്‍ ഉള്‍പ്പെടെ പുത്തനാക്കിയപ്പോള്‍ മറ്റ് രണ്ട് തിയേറ്ററുകളുടേയും അധികം പഴക്കമില്ലാത്ത സീറ്റുകള്‍ സര്‍വീസ് ചെയ്ത് മെച്ചപ്പെടുത്തി. 12 കോടി മുതല്‍ മുടക്കി നവീകരിച്ച തിയേറ്റര്‍ സമുച്ചയം നാളെ വൈകിട്ട് 6ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി തിയേറ്ററുകള്‍ കൈമാറും. മേളയ്ക്കുശേഷം പുതിയ റിലീസുകളെത്തും.ഛായാ ചിത്രങ്ങളും ശില്പങ്ങളും വരും തിയേറ്റര്‍ സമുച്ചയത്തിന്റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ചലച്ചിത്രമേളയ്ക്കുശേഷം തിയേറ്ററിന് മോടി കൂട്ടി ചിത്രങ്ങളും ശില്പങ്ങളും ഇടംപിടിക്കും. ലളിതകലാ അക്കാഡമിയാണ് ഇവ എത്തിക്കുക.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…






