ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രസിദ്ധമായ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു.ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അതിനിടെയാണ് കിഴക്കേ പ്രവേശന കവാടത്തിലെ ഗോപുരത്തിന്റെ ഒരുഭാഗം തകര്‍ന്നത്.