തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ചാടിപ്പോയ രണ്ട് കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടില്‍ കയറ്റിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൂന്നാമനെ നിരീക്ഷിക്കാന്‍ നാല് ജീവനക്കാരെയും അധികൃതര്‍ നിയോഗിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മൃഗശാലയില്‍ നിന്നും മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയത്. മൃഗശാല പരിസരത്തെ മരത്തിനു മുകളിലാണ് ഇവ ഉണ്ടായിരുന്നത്. മാസങ്ങള്‍ക്കു മുന്‍പ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാന്‍ കുരങ്ങും ഇത്തവണ ചാടിപ്പോയ മൂന്ന് ഹനുമാന്‍കുരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.
അതേസമയം, മൃഗശാലയിലെ സന്ദര്‍ശക കൂട്ടിലേക്ക് മാറ്റുന്ന ട്രയല്‍ നടത്തുന്ന സമയത്താണ് നേരത്തെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവം ഉണ്ടായത്. ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്ന കൂട്ടില്‍ നിന്നും സന്ദര്‍ശക കൂട്ടിലേക്ക് മാറ്റുന്നതിനിടയില്‍ കുരങ്ങ് ഞൊടിയിടയില്‍ കടന്നുകളയുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാര്‍ക്കില്‍ നിന്ന് എത്തിച്ചവയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…