തെലങ്കാനയില്‍ 19 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കായലില്‍ തള്ളി. പെണ്‍കുട്ടിയുടെ കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിയ ശേഷം, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.വികാരാബാദ് ജില്ലയിലെ കലാപൂര്‍ ഗ്രാമത്തിലാണ് ജുട്ടു സിരിഷ(19) എന്ന പെണ്‍കുട്ടി അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.ജൂണ്‍ 10 ന് രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കായലില്‍ ചോരയില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷമാണ്
നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുകയും, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതദേഹം കായലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…