ആശമാരുടെ വേതനം ഉയര്‍ത്തണം എന്നാണ് നിലപാട്. തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .കേന്ദ്ര പദ്ധതികളിലാണ് ആശമാരും അംഗന്‍വാടി ജീവനക്കാരും ഉള്‍പ്പെടുന്നത്. ജെ. പി നദ്ദയെ ആറു മാസം മുമ്പ് കണ്ടപ്പോള്‍ ആശമാരുടെ കാര്യം പറഞ്ഞു,
എയിംസിന്റെ കാര്യവും സൂചിപ്പിച്ചു. ഓണറേറിയം ഇത് വരെ വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍. JP നദ്ദ യെ കാണാന്‍ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തോട് ആവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സത്യാഗ്രഹമിരുന്ന ആശ വര്‍ക്കറുടെ ആരോഗ്യ നില വഷളായ സംഭവത്തിലും ആരോഗ്യമന്ത്രി പ്രതികരിച്ചു. സത്യാഗ്രഹ സമരങ്ങളിലേക്ക് പോകരുതെന്ന് അവരോട് ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു. കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ല. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ഇനിയും അനുമതി തേടും. ആശകളുമായി ചര്‍ച്ച തുടരുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…