തോള്‍ സന്ധി വേദന എന്നത് കൈകളുടെ ചലനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്. കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ദൈനംദിന കാര്യങ്ങള്‍പോലും പ്രയാസത്തിലാക്കാന്‍ ഇത് കാരണമാകും.വിവിധ കാരണങ്ങള്‍കൊണ്ട് തോള്‍ സന്ധി വേദന അനുഭവപ്പെടാറുണ്ട്. ചിലരില്‍ സന്ധിയിലെ പ്രശ്‌നം കാരണമാകാം തോള്‍ വേദന അനുഭവപ്പെടുന്നത്. എന്നാല്‍, കഴുത്തിലെ തേയ്മാനം, ഡിസ്‌ക് തെറ്റല്‍, കഴുത്തിലെ ഞരമ്ബുകള്‍ക്ക് അമിത സമ്മര്‍ദമേല്‍ക്കുക തുടങ്ങിയ കാരണങ്ങളും തോള്‍സന്ധി വേദനക്ക് വഴിയൊരുക്കും. കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ചില ഘട്ടങ്ങളില്‍ തോള്‍സന്ധിയുടെ ഭാഗത്ത് വേദന രൂപപ്പെടും.തോള്‍സന്ധിയിലെ പല തരത്തിലുള്ള പരിക്കുകള്‍മൂലം തോള്‍സന്ധിയില്‍ വേദനയുണ്ടാകാം. കുഴതെന്നിമാറുന്നത് മൂലമോ, ഇളക്കം സംഭവിക്കുന്നതിനാലോ വേദന വരാം. ഇവിടെയുള്ള പേശികള്‍ക്കോ ഞരമ്ബുകള്‍ക്കോ ഏതെങ്കിലും വിധത്തിലുള്ള പരിക്കുകള്‍ സംഭവിക്കുന്നതുമൂലവും തോള്‍സന്ധിയില്‍ വേദന അനുഭവപ്പെടാം. പരിക്കുകളെ തുടര്‍ന്ന് ഈ ഭാഗം ചലിപ്പിക്കാതെ വെക്കുന്നതുമൂലവും വാതസംബന്ധമായ പ്രശ്‌നങ്ങള്‍, വീക്കം, അണുബാധ തുടങ്ങിയവ മൂലവും തോള്‍ സന്ധിയുടെ ഭാഗങ്ങളില്‍ വേദനയുണ്ടാകാം. ചിലരില്‍ സന്ധികളെ ബാധിക്കും വിധത്തിലുള്ള ട്യൂബര്‍ക്കുലോസിസ് രോഗാവസ്ഥയും തോള്‍സന്ധി വേദനക്ക് വഴിയൊരുക്കാം. തോള്‍സന്ധി വേദന അനുഭവപ്പെടുന്ന മിക്കവരിലും സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് ഫ്രോസന്‍ ഷോള്‍ഡര്‍ (Adhesive capsulitise). മധ്യവയസ്‌കരിലാണ് ഇത് കൂടുതലായി കാണുന്നത്. സാധാരണ ഹൈപര്‍ ടെന്‍ഷന്‍, പ്രമേഹം , ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവരില്‍ ഈ അവസ്ഥക്കുള്ള സാധ്യത കൂടുതലാകാം. ഈ രോഗികളില്‍ വേദനകാരണം തോള്‍സന്ധിയുടെ ചലനം കുറയുന്ന ഘട്ടത്തിലൂടെ പലരും കടന്‌പോന്നുപോകാറുണ്ട്. തോള്‍സന്ധി ഉറച്ചുപോകുന്നതിനാല്‍ സുഗമമായ ചലനം പ്രയാസത്തിലാകുന്നതാണ് ഈ അവസ്ഥ. കിടക്കുന്ന സമയത്ത് തോള്‍ സന്ധിയില്‍ അസ്സഹനീയമായ വേദന അനുഭവപ്പെടുന്നു. വേദനകാരണം ക്രമേണ തോള്‍സന്ധിയുടെ ചലനം കുറയുന്ന അവസ്ഥയുമുണ്ടാകാം.ഫിസിയോ തെറപ്പി ചികിത്സ വളരെയധികം ഫലപ്രദമാണ്. ഇത് ഫലപ്രദമല്ലാത്ത സാഹചര്യങ്ങളില്‍ ചില രോഗികള്‍ക്ക് സ്റ്റിറോയ്ഡ് ഇന്‍ജക്ഷന്‍ നിര്‍ദേശിക്കാറുണ്ട്. അപൂര്‍വമായി താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ കുഴകളുടെ ചലനം വീണ്ടെടുക്കാറുണ്ട്. മറ്റ് ചികിത്സാ രീതികള്‍ ഫലിച്ചില്ലെങ്കില്‍ മാത്രമാണ് ഈ ശസ്ത്രക്രിയക്ക് രോഗികളെ വിധേയരാക്കുന്നത്. തോള്‍സന്ധി ഗുരുതരമായ രീതിയില്‍ ഉറച്ചുപോയവരെയാണ് ഇതിന് വിധേയമാക്കുന്നത്.തോള്‍സന്ധിയെ ബാധിക്കുന്ന വാതസംബന്ധമായ അസുഖങ്ങള്‍ക്ക് കൃത്യമായി ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ തോള്‍സന്ധിയുടെ ചലനം പൂര്‍ണമായി നഷ്ടമായേക്കാം. ഫിസിയോതെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സരീതികള്‍ ഗുണം ചെയ്യും. ചികിത്സയോടൊപ്പം നിശ്ചിത മരുന്നുകളും കഴിക്കേണ്ടത് പ്രധാനമാണ്. വേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി MRI, X-ray തുടങ്ങിയവ ഉപയോഗപ്പെടുത്താം.

പേശികളില്‍ പരിക്കുകള്‍

തോള്‍സന്ധിയുടെ ഭാഗത്തുള്ള പേശികളില്‍ പൊട്ടലോ വിള്ളലോ സംഭവിക്കുന്നതുമൂലവും വേദനയുണ്ടാകാം. തോള്‍ ഭാഗം ഇടിച്ചുവീഴുകയോ, ശക്തിയില്‍ കൈവീശുകയോ, ഇടിക്കുകയോ ചെയ്യുമ്‌ബോള്‍ പേശികളില്‍ പരിക്കുകള്‍ സംഭവിക്കാം. ചിലരില്‍ പേശികളില്‍ തേയ്മാനം സംഭവിക്കുന്നതുമൂലവും തോള്‍സന്ധി വേദന അനുഭവപ്പെടാംമധ്യവയസ്‌കരിലും വയോജനങ്ങളിലും ഈ അവസ്ഥ കൂടുതലാണ്. തോള്‍സന്ധി ചലിപ്പിക്കുന്ന സമയത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് വേദന കഠിനമാകും. വേദനമൂലം പതിവായി ഉറക്കം നഷ്ടമാകുന്ന അവസ്ഥയുമുണ്ടാകാം.പേശികളുടെ ഭാഗത്ത് പൊട്ടലുകളോ സമാനമായ പരിക്കുകളോ ഉണ്ടെങ്കില്‍ വേദന അതി തീവ്രമായ രീതിയില്‍ അനുഭവപ്പെടുന്നു. കൈകള്‍ തളര്‍ന്നുപോയതുപോലെ രോഗിക്ക് അനുഭവപ്പെടാം. താക്കോല്‍ ദ്വാര ശാസ്ത്രക്രിയ വഴി പേശികളില്‍ സംഭവിച്ച പൊട്ടലുകള്‍ പരിഹരിക്കാന്‍ സാധിക്കും.

പ്രശ്‌നം കഴുത്തില്‍, വേദന തോള്‍സന്ധിയില്‍

കഴുത്തിലെ സൂക്ഷ്മ നാഡികളില്‍നിന്ന് കൈപ്പത്തിവരെ ഞരമ്ബുകള്‍ വ്യാപിച്ചു കിടക്കുന്നുണ്ട്. കഴുത്തിന്റെ ഭാഗത്തുള്ള ഈ ഞരമ്ബുകളില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ തോള്‍സന്ധിയിലെ ഭാഗത്ത് വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. വേദനയുടെ കാരണം കഴുത്തിലെ ഞരമ്ബുകളില്‍ ആയതിനാല്‍ ചികിത്സ നല്‍കേണ്ടേതും ഇവിടെയാണ്. വേദന അനുഭവപ്പെടുന്ന തോള്‍സന്ധിയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ചികിത്സ നല്‍കുന്നത് ഫലം ചെയ്യില്ല.എന്നാല്‍, പ്രത്യക്ഷത്തില്‍ തോള്‍സന്ധിയിലെ പ്രശ്‌നം മൂലമാണ് വേദന അനുഭവപ്പെടുന്നതെന്ന് രോഗികള്‍ അനുമാനിക്കാറുണ്ട്. അത്തരത്തില്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ തോള്‍സന്ധിയിലെ വേദന രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചികിത്സ തുടങ്ങും മുമ്ബ് രോഗിയെ ഇക്കാര്യം ബോധ്യപ്പെടുത്തുകയെന്നത് പ്രധാനമാണ്. റെഫര്‍ഡ് പെയിന്‍ എന്നാണ് ഇത് സാധാരണ അറിയപ്പെടുന്നത്.ഇത്തരത്തില്‍ കരള്‍, പിത്ത സഞ്ചി തുടങ്ങിയവയെ ബാധിക്കുന്ന വീക്കം, നീര്‍ക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ തോള്‍സന്ധിയില്‍ വേദന അനുഭവപ്പെടാം. എന്നാല്‍, ഇത് വളരെ സാധാരണമല്ല. പ്രധാന ചികിത്സ തുടങ്ങുന്നതിനുമുമ്ബ് ഇത് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.ചികിത്സയോടൊപ്പം ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. തോള്‍സന്ധി ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ വളരെ ശ്രദ്ധയോടെ മാത്രം ചെയ്യേണ്ടതുണ്ട്. തോള്‍സന്ധിയുടെ ഉപയോഗം ആരോഗ്യകരമായ രീതിയില്‍ ക്രമീകരിക്കുന്നതിലൂടെ വേദന കുറക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…