
മുത്തശ്ശി വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി.87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണ രാമനിലേയും നന്ദനത്തിലെയും പാണ്ടിപ്പടയിലേയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് കൂടുതല്‍ ജനപ്രീതി നല്‍കിയത്. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും സജീവമായിരുന്നു. നടി താരാ കല്യാണ്‍ മകളാണ്.1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ കലാ പ്രവര്‍ത്തനം ആരംഭിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







