കൊച്ചി: നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവിശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.കാസര്‍കോട് സ്വദേശിയായ ഫിലിപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂള്‍ ബസുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരം പറയുന്നത്. അതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ ഉത്തരവ് നിയമവിരുദ്ധമാണ്.തന്റെ മകളും മറ്റു കുട്ടികളും സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതാണെന്നും പ്രവര്‍ത്തി ദിവസം ബസ് വിട്ടു നല്‍കാന്‍ ഉള്ള നിര്‍ദേശം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നവകേരള സദസ്; കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷ പ്രവര്‍ത്തി ദിവസങ്ങളില്‍ പോലും അധ്യാപകരും മറ്റു സ്‌കൂള്‍ ജീവനക്കാരും നവകേരള യാത്രയില്‍ നിശ്ചയമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ വാക്കാല്‍ ഉള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും, ഇത്തരം നിര്‍ദേശങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനതെയും വിദ്യാര്‍ത്ഥികളേയും മോശമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…