കല്‍പ്പറ്റ: നവകേരള സദസിന് തുക അനുവദിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ച എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭീഷണിപ്പെടുത്തു കയാണെ ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുള്ള നഗരസഭയാണതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് അവിടെ ഭരണത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു സഗരസഭ നവകേരള സദസിന് പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.യു ഡി എഫ് തീരുമാനം ലംഘിക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്. ജന പ്രതിനിധികള്‍ക്ക് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിപൂര്‍വകമായ തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ഥം. ഈ ഭീഷണിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ആ നഗരസഭയെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനാധിപത്യത്തിന്റെ ഏതളവുകോല്‍ വെച്ചാണ് ഇതിനെ അളക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്ബുകളില്ലാതെ നാടിനു വേണ്ടി ഒന്നിച്ച് നില്‍ക്കുമ്‌ബോള്‍, നാടൊന്നായി ഒരേ വികാരം പങ്കിടുമ്‌ബോള്‍ യു ഡി എഫിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തുകയാണ്.എന്നിട്ടും വി ഡി സതീശന്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചു എന്നുകൂടി തെളിയിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…