നവകേരള സദസില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി. പരിപാടിയിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് ഉത്തരവെന്ന് വിമര്‍ശനം. പരിപാടി പൊളിയാതിരിക്കാനുള്ള അടവാണിതെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ ഉത്തരവിറക്കിയതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ആരോപിച്ചു.അതേസമയം ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസര്‍ഗോഡ് കളക്ടര്‍ കെ ഇമ്പശേഖര്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കളക്ടര്‍ എന്ന നിലയില്‍ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.നവംബര്‍ 18, 19 തീയതികളിലാണ് കാസര്‍?ഗോഡ് നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയാണ് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ ഡ്യൂട്ടി നല്‍കിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണമെന്നും എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഉത്തരവ്.