Kerala Pranamam

നാഷണല്‍ ഹെറാള്‍ഡ് കേസ്

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് വ്യാഴാഴ്ച്ച സോണിയ ഗാന്ധി ഹാജരാകില്ല.ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണ് വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത്. അതേസമയം രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികമാണ് അന്വേഷണ ഏജന്‍സി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.നാല് ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.