
ഗൂഡല്ലൂര്‍ : കേരളം, -തമിഴ്നാട്, -കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നീലഗിരിയിലേക്കുള്ള സഞ്ചാരികളുടെ വരവ് വളരെ കുറഞ്ഞു. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ജീവനക്കാര്‍ക്കുവരെ കോവിഡ് വന്നതോടെയാണ് സഞ്ചാരികള്‍ കുറഞ്ഞത്. ഡിസംബര്‍ അവസാനം ക്രിസ്മസ്– പുതുവത്സര അവധിക്ക് നീലഗിരിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു ലക്ഷത്തോളം സഞ്ചാരികളാണെത്തിയത്
അപ്പോള്‍ നീലഗിരിയിലെ കോവിഡ് നിരക്ക് പത്തില്‍ താഴെയായിരുന്നു. എന്നാല്‍ കോവിഡ് കണക്കുകള്‍ ഓരോ ദിവസവും കൂടുകയും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ജീവനക്കാര്‍ക്കുവരെ കോവിഡ് ബാധിക്കുകയും ചെയ്തതോടെ സഞ്ചാരികളുടെ വരവും വളരെ കുറഞ്ഞു. സഞ്ചാര കേന്ദ്രങ്ങളിലെ എല്ലാ സ്ഥലങ്ങളിലും സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ പകല്‍ മൂന്നുവരെയാക്കി. പ്രവേശനം രണ്ടു വാക്സിന് എടുത്തവര്‍ക്ക് മാത്രമാക്കിയതും വരവ് കുറയാന്‍ കാരണമായി.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











