പട്ടാപ്പകല്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍ .തോപ്രാംകുടി സ്വദേശികളായ മൈലയ്ക്കല്‍ അതുല്‍ സഹോദരന്‍ അഖില്‍, അരീക്കുന്നേല്‍ രാഹുല്‍ എന്നിവരെയാണ് കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഈ മാസം എട്ടിന് തങ്കമണിക്കടുത്ത് ഇടിഞ്ഞമല മാളൂര്‍ സിറ്റിയിലായിരുന്നു സംഭവം നടന്നത്. വിജനമായ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്ന രാഹുലും അതുലും മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന തടഞ്ഞു നിര്‍ത്തി. ഇതിനിടെ മാല വലിച്ചുപൊട്ടിച്ച ശേഷം കടന്നു കളഞ്ഞു.ബലപ്രയോഗത്തിനിടെ താഴെ വീണ വയോധികയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോഷണത്തിന് ഉപയോഗിച്ച പുതിയ മോഡല്‍ ബൈക്ക് സംബന്ധിച്ച് വിവരം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങളും തുണയായി. കവര്‍ച്ച ചെയ്ത ഒന്നര പവന്‍ തൂക്കം വരുന്ന മാല പ്രതികള്‍ തോപ്രാംകുടിയില്‍ 40,000 രൂപയ്ക്ക് പണയം വച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…