Kerala Pranamam

പണിമുടക്കാനുള്ള സ്വാതന്ത്രമുണ്ടെങ്കിലും ആളുകളെ തടയുന്നത് അംഗീകരിക്കാനാകില്ല.ശശി തരൂര്‍ എം പി

തിരുവനന്തപുരം: മറ്റുള്ളവരെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ലെന്ന് ശശി തരൂര്‍ എം പി . പണിമുടക്കാനുള്ള സ്വാതന്ത്രമുണ്ടെങ്കിലും ആളുകളെ തടയുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പട്ടാളമാണെന്ന് ശശി തരൂര്‍. അവിടെ ഇപ്പോള്‍ നടക്കുന്നത് ഇന്ത്യയെ ബാധിക്കില്ല. നാല് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാണ്. ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.