Kerala Pranamam

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി


കൊച്ചി : ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികള്‍. ആഭിചാര കൊലയുടെ രണ്ടാമത്തെ ഇരയായിരുന്ന പത്മയോട് കാണിച്ച ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
പത്മയെ ജീവനോടെയാണ് വെട്ടിനുറുക്കിയത് എന്ന് പ്രതികള്‍ മൊഴി നല്‍കി. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് വെളിപ്പെടുത്തല്‍.ആദ്യത്തെ മനുഷ്യബലി ഫലിക്കാഞ്ഞത് ക്രൂരത കുറഞ്ഞത് കാരണമാണെന്നാണ് ഷാഫി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. റോസ്ലിന്റെ രഹസ്യഭാഗത്ത് കത്തികുത്തിയിറക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവരുടെ മാറിടവും മറ്റ് ഭാഗങ്ങളും അറുത്ത് മാറ്റുകയായിരുന്നു.എന്നാല്‍ ഇതില്‍ ക്രൂരത കുറഞ്ഞുവെന്നും ഫലം ലഭിക്കാത്തത് അതുകൊണ്ടാണെന്നും ഷാഫി പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ പത്മയെ കൊല്ലാന്‍ പദ്ധതിയിട്ടത്. വീട്ടിലെത്തിയ പത്മയുടെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തുകയായിരുന്നു. തുടര്‍ന്ന് ഷാഫി കത്തി ഉപയോഗിച്ച് പത്മയുടെ രഹസ്യഭാഗത്ത് കുത്തിയിറക്കി. പിന്നാലെ ശരീരം കഷ്ണങ്ങളാക്കി അറുത്തു. വെട്ടുകത്തി ഉപയോഗിച്ച് ശരീരം 56 കഷ്ണങ്ങളാക്കിയാണ് നുറുക്കിയത്. ജീവനോടെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് പ്രതികള്‍ പറയുന്നത്.എത്രമാത്ര ക്രൂരത കാണിക്കുന്നുവോ അത്രയും ഫലം ലഭിക്കുമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഫലം പ്രാപ്തമാകാന്‍ വേണ്ടിയാണ് ഇത്രയും ക്രൂരത കാണിച്ചത് എന്നും പ്രതികള്‍ പറയുന്നു.