പനമരം : മാനന്തവാടി മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന് 10 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. പനമരം ചെറുപുഴ പാലം മാറ്റി പുതിയ പാലം നിര്‍മിക്കാനാണ് തുകയനുവദിച്ചത്. മാനന്തവാടിയില്‍നിന്ന് നടവയല്‍ വഴി ബത്തേരിക്ക് പോകുന്ന റോഡിലെ പാലമാണിത്. ഏറെ പഴക്കമുള്ള ഇടുങ്ങിയ പാലമായിരുന്നു നിലവിലുള്ളത്.ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാലത്തിന്റെ ശോച്യാവസ്ഥ കാരണം ഗതാഗതക്കുരുക്ക് പതിവായിരുന്നു. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ നിരന്തര ഇടപെടലുകളാണ് പുതിയ പാലത്തിന് വഴി തെളിച്ചത്.മന്ത്രി പി എ മുഹമ്മദ് റിയാസ് പാലത്തിന്റെ ശോച്യാവസ്ഥ നേരില്‍ കണ്ടിരുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നത്. നിലവില്‍ ബീനാച്ചി മുതല്‍ പനമരം വരെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരണ പ്രവൃത്തി നടക്കുന്നുണ്ട്. ഈ പ്രവൃത്തിയില്‍ പാലം ഉള്‍പ്പെട്ടിരുന്നില്ല. പാലത്തിന്റെ പണി പൂര്‍ത്തിയാവുന്നതോടെ മാനന്തവാടിയില്‍നിന്ന് ബത്തേരിയിലേക്കുള്ള യാത്രാക്ലേശത്തിന് അറുതിയാവും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…