

പ്രഹ്ലാദ് സിങ് പട്ടേല്‍
(കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രിയാണ് ശ്രീ പ്രഹ്‌ളാദ് സിങ് പട്ടേല്‍)
ബുദ്ധപൂര്‍ണിമ ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഹൃദയംഗമമായ ആശംസകള്‍..!
ഗൗതമബുദ്ധന്റെ പേര് എന്റെ മനസ്സിലേക്ക് കടന്നു വരുമ്പോഴെല്ലാം ഒരു രസകരമായ കഥയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇതാണ് ആ കഥ ഒരു ദിവസം ബുദ്ധന്‍ തന്റെ അനുയായികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. പെട്ടെന്ന് അവര്‍ക്കിടയിലേക്ക് ദേഷ്യത്തോടെ ഒരാള്‍ കടന്നുവരികയും മോശം വാക്കുകള്‍ ബുദ്ധനെതിരെ പ്രയോഗിക്കുകയും ചെയ്തു.ഇത്കുറച്ചുനേരത്തേക്ക് തുടര്‍ന്നു . ബുദ്ധന്റെ അനുയായികള്‍ക്കെല്ലാം ദേഷ്യം വന്നെങ്കിലും അവരോട് ശാന്തരായി ഇരിക്കാന്‍ ബുദ്ധന്‍ ആവശ്യപ്പെട്ടു. കുറേനേരം ബഹളം വെച്ചതിനെ തുടര്‍ന്ന് ക്ഷീണിതനായ അയാള്‍ ബുദ്ധന്റെ അടുത്തെത്തി ഇപ്രകാരം ചോദിച്ചു. ‘ ഞാന്‍ കുറെ നേരമായി നിങ്ങളോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നു ;പക്ഷേ നിങ്ങള്‍ ഇതുവരെയും പ്രതികരിച്ചില്ലല്ലോ ‘. ബുദ്ധന്‍ തന്റെ ശാന്തമായ ശബ്ദത്തില്‍ ഇപ്രകാരം മറുപടി നല്‍കി’ നിങ്ങള്‍ എനിക്ക് എന്തെങ്കിലും തരാനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞാന്‍ അത് നിരസിക്കുകയാണെങ്കില്‍ അത് ആരുടെ കൈവശം ആയിരിക്കും? ‘.ഇപ്പോള്‍ അയാള്‍ മറുപടി നല്‍കി ‘ അത് എന്റെ കൈവശം തന്നെയായിരിക്കും ‘. അപ്പോള്‍ ബുദ്ധന്‍ പറഞ്ഞു, ‘അതേപോലെ നിങ്ങള്‍ എനിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്നു, പക്ഷേ ഞാന്‍ പ്രതികരിച്ചില്ല, അതിനാല്‍ നിങ്ങളുടെ വാക്കുകള്‍ എവിടെ?’ ആ മനുഷ്യന്‍ മറുപടി പറഞ്ഞു, ‘അവ എന്നോടൊപ്പം ആയിരിക്കും .
ബുദ്ധന്റെ വിവേകത്തില്‍ ആകൃഷ്ടനായ അദ്ദേഹം ബുദ്ധന്റെ കാല്‍ക്കല്‍വീണു.തെറ്റ് മനസ്സിലായ ആ ചെറുപ്പക്കാരന്‍ ബുദ്ധന്റെ കൈകള്‍ ചേര്‍ത്ത് പിടിക്കുകയും വണങ്ങുകയും ചെയ്തു. ആ ദിവസം ആ മനുഷ്യന്‍ ഒരു മഹത്തായ പാഠം പഠിക്കുകയായിരുന്നു
ഇതായിരുന്നു ബുദ്ധന്റെ ശക്തി. അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ അന്തസത്ത ഇതായിരുന്നു : മാപ്പ് നല്‍കല്‍! സമചിത്തത!പരിത്യാഗം!. വര്‍ത്തമാനകാലത്ത് ഈ നന്മകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇന്ന് ബുദ്ധ പൂര്‍ണിമ ആണ്. ബുദ്ധന്റെ സന്ദേശങ്ങളും പ്രബോധനങ്ങളും അനുസ്മരിക്കേണ്ട സമയമാണിത്. മോദി ഗവണ്‍മെന്റ്’ വൈശാഖ് :2565 മത് അന്താരാഷ്ട്ര ബുദ്ധപൂര്‍ണിമ ദിന’മായി ആഘോഷിക്കുന്നു. നിലവിലെ പ്രതിസന്ധി കാലയളവില്‍ ബുദ്ധന്റെ പ്രബോധനങ്ങള്‍ക്കും പ്രചോദനാത്മകമായ ജീവിതത്തിനും വളരെ പ്രസക്തി ഉള്ളതായി ഞാന്‍ കരുതുന്നു. ദുരന്തങ്ങളെയും പ്രതിസന്ധിഘട്ടത്തെയും എങ്ങനെ മറികടക്കാം എന്ന് അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതവും തത്വങ്ങളും നമ്മെ കാട്ടിത്തരുന്നു. വെല്ലുവിളികളെ സധൈര്യം നേരിടാന്‍ അത് നമ്മെ സഹായിക്കും. നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ അടിസ്ഥാനതത്വങ്ങളിലേക്ക് തിരികെ പോകാന്‍ കൊറോണാ മഹാമാരി നമ്മെ നിര്‍ബന്ധിതരാക്കി. നൂറ്റാണ്ടുകളായി നാം സംസാരിച്ചു കൊണ്ടിരിക്കുന്ന മാതൃക ജീവിതവും തത്വങ്ങളും, നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുന്ന ധാര്‍മികതയും മൂല്യങ്ങളും എല്ലാം കാലാതിവര്‍ത്തി ആണെന്ന് ഇത് ഊട്ടിയുറപ്പിക്കുന്നു. അവയുടെയെല്ലാം പ്രസക്തി ഈ പ്രതിസന്ധി കാലയളവില്‍ ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെടുന്നുണ്ട്; ഭാവിയിലും അങ്ങനെ തന്നെ തുടരുകയും ചെയ്യും.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടതിലൂടെ, ജീവിതത്തില്‍ നമുക്ക് ലഭിച്ച മാനുഷിക മൂല്യങ്ങളില്‍ ഗൗതമബുദ്ധന്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. കഷ്ടപ്പാട് അനുഭവിക്കുന്നവര്‍, പക്ഷിമൃഗാദികള്‍, നിരാലംബര്‍ എന്നിവരോട് നാം അനുകമ്പ കാണിക്കുകയും പരസ്പരം സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇവയ്‌ക്കെല്ലാം ഗൗതമബുദ്ധന്റെ അമൂല്യ പ്രബോധനങ്ങളോട് നാം കടപ്പെട്ടിരിക്കുന്നു.
ആഗ്രഹമാണ് എല്ലാ ദുഃഖത്തിനും അടിസ്ഥാനകാരണം എന്ന ലളിതമായ വാക്യത്തിലൂടെ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഉല്‍ക്കണ്ഠയെ അദ്ദേഹം അനാവരണം ചെയ്തു. നമുക്ക് ചുറ്റുമുള്ള കഷ്ടപ്പാടുകളിലേക്കും ദുഃഖങ്ങളിലേക്കും നോക്കുമ്പോള്‍, ഒരാള്‍ക്ക് ഇതേ മൂലകാരണം കണ്ടെത്താനാകും തൃഷ്ണ അല്ലെങ്കില്‍ ആര്‍ത്തി. പണ്ഡിതന്മാര്‍ക്കും സന്ന്യാസിമാര്‍ക്കും പോലും ഉത്തരം നല്‍കാനാവാത്ത ഇത്തരം ചോദ്യങ്ങള്‍ക്ക് കുട്ടിക്കാലം മുതലേ ഗൗതമബുദ്ധന്‍ വിശദീകരണം തേടിയിരുന്നു.
പങ്കുവെക്കലില്‍ ആണ് ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷം കുടികൊള്ളുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ത്യാഗം, നമ്മെ സന്തോഷത്തിലേക്ക് നയിക്കും. ചുറ്റും ഉണ്ടായ കഷ്ടപ്പാടുകള്‍ കണ്ട അദ്ദേഹം തന്റെ രാജകീയ ജീവിതം ഉപേക്ഷിക്കുകയും സത്യം അന്വേഷിച്ച് യാത്ര തുടങ്ങുകയും ചെയ്തു. കുടുംബത്തെയും രാജകീയ പ്രൗഢിയെയും പരിത്യജിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ അദ്ദേഹം അത് നിര്‍വഹിക്കുകയും സ്വയം അതിനൊരു ഉദാഹരണം ആയി മാറുകയും ചെയ്തു. സത്യം തേടിയുള്ള യാത്ര അദ്ദേഹം അക്ഷീണം തുടര്‍ന്നു. ‘ആത്മാദീപോ ഭവ’ അഥവാ ‘സ്വയം വെളിച്ചം നല്‍കുക’ അല്ലെങ്കില്‍ ‘അവനവനെ തന്നെ കീഴടക്കുകയാണ് ഏറ്റവും വലിയ വിജയം’ എന്ന സന്ദേശം ഗൗതമബുദ്ധന്‍ നല്‍കി. പ്രതിസന്ധികളാല്‍ പരീക്ഷിക്കപ്പെടുന്ന മനുഷ്യരില്‍ ഈ വിവേകം സമാധാനം നിറയ്ക്കും.
ബുദ്ധിസത്തിന്റെ വക്താവായ ബുദ്ധന്‍ വിശാഖ പൂര്‍ണിമയില്‍ ജനിച്ചതിനാല്‍ ആണ് ഇത് ബുദ്ധപൂര്‍ണിമ എന്ന് അറിയപ്പെടുന്നത്. നമ്മുടെ രാജ്യത്ത് മാത്രമല്ല ജപ്പാന്‍, കൊറിയ, ചൈന, നേപ്പാള്‍, സിംഗപ്പൂര്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കമ്പോഡിയ, മലേഷ്യ, ശ്രീലങ്ക, മ്യാന്‍മര്‍, ഇന്‍ഡോനേഷ്യ തുടങ്ങി പലരാജ്യങ്ങളിലും വിശാഖ പൂര്‍ണിമ ആഘോഷിക്കപ്പെടുന്നു.
ബോധ്ഗയ, സാരനാഥ്, കുശിനഗര്‍, സാഞ്ചി തുടങ്ങി നമ്മുടെ രാജ്യത്തെ ബൗദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഈ കേന്ദ്രങ്ങള്‍ ലോകമെമ്പാടുമുള്ള ബുദ്ധിസ്റ്റ് അനുയായികളെ ആകര്‍ഷിക്കുന്നു. ബുദ്ധന്റെ പ്രബോധനങ്ങള്‍ക്കൊപ്പം ഈ സ്മാരകങ്ങളുടെ വാസ്തു ചാരുതയും ഏവര്‍ക്കും ആസ്വദിക്കാനാവും.
ബുദ്ധന്റെ പ്രബോധനങ്ങളും ആശയങ്ങളും സ്വാംശീകരിക്കുന്നതിലൂടെ ഒരു മഹത്തായ രാജ്യത്തിനും ലോകത്തിനും സംഭാവന നല്‍കുന്നതിനോടൊപ്പം ഏറ്റവും ഉന്നതമായ മൂല്യങ്ങളോട് കൂടിയ ഒരു മനുഷ്യജീവിയെ സൃഷ്ടിക്കാനും നമുക്ക് സാധിക്കും. ഒരിക്കല്‍ കൂടി ബുദ്ധപൂര്‍ണിമ ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍..!
‘ആശുപത്രിയ്ക്ക് താഴെ അതിസങ്കീര്‍ണമായ ഭൂഗര്‍ഭ ഒളിത്താവളം
ഗാസ: ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്…













