ചെന്നൈ: ഏകദിന ക്രിക്കറ്റിലെ എല്ലാ അനിശ്ചിതത്വങ്ങളും കണ്ട ലോകകപ്പ് മത്സരത്തില്‍ പാകിസ്താനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 270 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.അവസാന വിക്കറ്റില്‍ പിടിച്ചുനിന്ന കേശവ് മഹാരാജും (ഏഴ്) താബ്രിസ് ഷാംസിയും ചേര്‍ന്നാണു (നാല്) ദക്ഷിണാഫ്രിക്കയെ തോല്‍വിയുടെ വക്കില്‍നിന്നു പിടിച്ചു കയറ്റിയത്്. ആറ് കളികളില്‍നിന്ന് 10 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി ഒന്നാമതായി. ഇന്ത്യക്ക് അഞ്ച് കളികളില്‍നിന്നു പത്ത് പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ പിന്നിലാണ്. അയ്ദീന്‍ മാര്‍ക്രമിന്റെ (93 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറുമടക്കം 91) വെടിക്കെട്ടിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക അനായാസ ജയം നേടുമെന്നു തോന്നിപ്പിച്ചു. തുടരെ വിക്കറ്റ് വീണത് അവരെ സമ്മര്‍ദത്തിലാക്കി. നായകനും ഓപ്പണറുമായ തെംബ ബാവുമ (27 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 28), ക്വിന്റണ്‍ ഡി കോക്ക് (14 പന്തില്‍ 24) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പാക് ബൗളര്‍മാര്‍ ആഞ്ഞടിച്ചു. റാസി വാന്‍ഡര്‍ ദൂസാന്‍ (39 പന്തില്‍ 21), ഹെന്റിച് ക്ലാസാന്‍ (12), ഡേവിഡ് മില്ലര്‍ (33 പന്തില്‍ 29), മാര്‍കോ ജാന്‍സന്‍ (14 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 20) എന്നിവര്‍ പുറത്തായതു തിരിച്ചടിയായി. മില്ലറും മാര്‍ക്രമും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 43 പന്തില്‍ 50 റണ്ണെടുത്തിരുന്നു. പാകിസ്താനു വേണ്ടി ഷഹീന്‍ ഷാ അഫ്രീഡി മൂന്ന് വിക്കറ്റുമായി തിളങ്ങി. ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ആറ് മത്സരങ്ങളില്‍ രണ്ടു ജയം മാത്രം കുറിച്ച പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്കു കനത്ത പ്രഹരമാണ് തോല്‍വി.ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 17 പന്തില്‍ ഒന്‍പത് റണ്ണെടുത്ത അബ്ദുള്ള ഷഫീഖും 18 പന്തില്‍ 12 റണ്ണെടുത്ത ഇമാം ഉള്‍ ഹഖും മാര്‍കോ ജാന്‍സനു വിക്കറ്റ് നല്‍കിയതോടെ പാകിസ്താന്‍ ഞെട്ടി. ബാബര്‍ അസമും (65 പന്തില്‍ ഒരു സിക്സറും നാല് ഫോറുടക്കം 50) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും (27 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 31) പിടിച്ചു നിന്നതോടെ ടീം കരകയറി. സ്‌കോര്‍ 86 ല്‍ നില്‍ക്കേ റിസ്വാനും മടങ്ങി. ഇഫ്തിഖര്‍ അഹമ്മദും (31 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 21) പുറത്തായതോടെ പാകിസ്താന്‍ നാലിന് 128 റണ്ണെന്ന നിലയിലായി. ബാബര്‍ അസമും, സൗദ് ഷക്കീലും (52 പന്തില്‍ 52) പാക് നിരയില്‍ തിളങ്ങി. അര്‍ധ സെഞ്ചുറി നേടി വൈകാതെ നായകന്‍ പുറത്തായതു പാക് നിരയ്ക്കു ക്ഷീണമായി. അഞ്ചിന് 141 എന്നായ പാകിസ്താനെ അവസാനം ഷക്കീലും ശാദാബ് ഖാനും (36 പന്തില്‍ രണട് സിക്സറും മൂന്ന് ഫോറുമടക്കം 43) ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൗദ് ഷക്കീല്‍ ഷദാബ് ഖാന്‍ (36 പന്തില്‍ 43 റണ്‍സ്) സഖ്യം 74 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.ശാദാബിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക കൂട്ടുകെട്ട് പൊളിച്ചു. മുഹമ്മദ് നവാസ് (24 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 24) ക്രീസിലെത്തിയതോടെ പാക് പോരാട്ടം തുടര്‍ന്നു. അവര്‍ പക്ഷേ 46.4 ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി സ്പിന്നര്‍ താബ്രിസ് ഷാംസി നാല് വിക്കറ്റും മാര്‍കോ ജാന്‍സന്‍ മൂന്ന് വിക്കറ്റുമെടുത്തു. ജെറാള്‍ഡ് കോട്സി രണ്ട് വിക്കറ്റും ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റുമെടുത്തു. ഷാംസിയുടെയും ജാന്‍സനിന്റേയും പ്രകടനമാണ് പാകിസ്താനെ പിടിച്ചുകെട്ടിയത്. മൂന്ന് തുടര്‍ തോല്‍വികളില്‍ ഉലയുന്ന പാക് ടീമിന് തോറ്റതോടെ സെമി സാധ്യത അടയും. ദക്ഷിണാഫ്രിക്ക ലോകകപ്പിലെ അഞ്ചുമത്സരങ്ങളില്‍ നാലിലും ടീം 300 നുമുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







