പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പ് പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് തകര്‍ന്നുപോയ തിരുവല്ല പുറമറ്റം കോമളം പാലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മണിമലയാറ്റില്‍നിന്നുള്ള കുത്തൊഴുക്കിലും പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതിനാലും കോമളംപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നത് വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പുവരുത്തും.ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത്. നാട്ടുകാരുടെ വലിയ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്കെന്നും മന്ത്രി പറഞ്ഞു.ആന്‍േറാ ആന്റണി എം.പി, മുന്‍ എം.എല്‍.എ രാജു എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്‍, അംഗം ജിജി മാത്യു, പുറമറ്റം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, കല്ലൂപ്പാറ ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, പുറമറ്റം പഞ്ചായത്ത് അംഗങ്ങളായ കെ.വി. രശ്മി മോള്‍, കെ.കെ. നാരായണന്‍, ജീലി കെ.വര്‍ഗീസ്, കല്ലൂപ്പാറ പഞ്ചായത്ത് അംഗം കെ.കെ. സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…