തിരുവനന്തപുരം: പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി സി പി എം. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് സി പി എം എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഫുല്‍ പട്ടേലിനെ ഇക്കാര്യം അറിയിച്ചത്. രാജ്യസഭാ സീറ്റും എന്‍ സി പിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.മാണി സി കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനാണ് പിണറായിയുടെ നിര്‍ദ്ദേശം. പാലാ ഒഴികെയുളള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചര്‍ച്ചയ്ക്കായി കേരളത്തിലേക്കുളള പ്രഫുല്‍ പട്ടേലിന്റെ യാത്ര റദ്ദാക്കി.എന്‍ സി പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സി പി എമ്മിന്റെ നിലപാട് പുറത്തുവരുന്നത്. ഇതോടെ പാല സീറ്റിന്റെ പേരില്‍ അതൃപ്തിയുളള മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരനെ അടിയന്തരമായി ശരദ് പവാര്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…