തിരുവന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. പരസ്യ വിചാരണയ്ക്കിരയായ തോന്നയ്ക്കല്‍ ജയചന്ദ്രന്റെ മൂന്നാം ക്ലാസുകാരിയായ മകളാണ് ഹര്‍ജി നല്‍കിയത്. ഓഗസ്റ്റ് 27-നായിരുന്നു ഇരുവരെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി.പി. രജിത പരസ്യ വിചാരണയ്ക്ക് വിധേയയാക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്ന് എടുത്തുവെന്ന് ആരോപിച്ചായിരുന്നു ഇത്. കുട്ടിയെ കള്ളിയെന്നു വരെ ഉദ്യോഗസ്ഥ വിളിച്ചതായി ഹര്‍ജിയിലുണ്ട്.ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും പോലീസ് ഉദ്യോഗസ്ഥ മാപ്പ് പറയാന്‍ പോലും തയ്യാറായില്ല. മാനസികമായി തകര്‍ന്ന കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കേണ്ടി വന്നു.രജിതയ്‌ക്കെതിരേ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് രജിതയെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റിയതുപോലും അവര്‍ക്ക് അനുകൂലമായ തീരുമാനമായിരുന്നു. രജിതയ്‌ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.തുമ്പ വി.എസ്.എസ്.സി.യിലേക്ക് വലിയ ലോറിയില്‍ കാര്‍ഗോ കൊണ്ടുപോകുന്നത് കാണുന്നതിനാണ് ജയചന്ദ്രന്‍ മകളെയും കൂട്ടി ദേശീയപാതയിലെ മൂന്നുമുക്ക് ജങ്ഷനില്‍ എത്തിയത്. ഇതിനിടയിലായിരുന്നു പോലീസിന്റെ മോശം പെരുമാറ്റം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…