Kerala Pranamam

പിണറായി സംസാരിച്ചത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയില്‍; ആ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്ന് കെ സുധാകരന്‍


കൊച്ചി: പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അനുകൂല മറുപടി പറയാന്‍ സാധിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ആ ഭാഷയില്‍ തനിക്ക് മറുപടി പറയാനാറിയാം. എന്നാല്‍ അത് പറയുന്നില്ല. പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പുകിട്ടിയതുകൊണ്ട് മാത്രമാണ് താന്‍ പിണറായിയെ അടിച്ച കാര്യം പറഞ്ഞത്.ഓഫ് ദി റെക്കോര്‍ഡാണെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ടറോട് വിശദീകരിച്ചതെന്നും സുധാകരന്‍ പറഞ്ഞു.