
തിരുവനന്തപുരം: കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍ നിന്നും രാജിവെച്ചു. അച്ചടക്ക നടപടി പിന്‍വലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. നാല്‍പ്പത്തിമൂന്നു വര്‍ഷമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി തുടരുന്ന എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി കെ.പി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയില്‍ അയച്ചതായും അദ്ദേഹം അറിയിച്ചു. പിന്നില്‍ നിന്ന്പിന്നില് നിന്നു കുത്തേറ്റു മരിക്കാന്‍ താന്‍ തയ്യാറല്ല; 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് വിച്ഛേദിക്കുന്നത്.നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചായിരുന്നു അനില്‍കുമാറിന്റെ വാര്‍ത്താസമ്മേളനം.നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം നഷ്ടപ്പെടുന്നു. പാര്‍ട്ടിക്കകത്ത് ഏകാധിപത്യ പ്രവണതയാണുള്ളത്. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതുപോലെയാണ് കെ.സുധാകരന് കോണ്‍ഗ്രസ് പിടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായാണ് കെ.പി അനില്‍കുമാര്‍ രംഗത്തെത്തിയിരുന്നത്. ചാനല്‍ ചര്‍ച്ചയിലാണ് കെ.പി അനില്‍കുമാര്‍ പട്ടികയ്ക്കും നേതാക്കള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്ബോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനില്‍ കുമാര്‍ നേരത്തെ ആരോപിച്ചത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












