പുതുവര്‍ഷത്തിനെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ പ്രധാന നഗരം ന്യൂസിലന്‍ഡിലെ   ഓക്ലന്‍ഡാണ്.പുതുവര്‍ഷത്തിനെ ഓക് ലന്‍ഡിലെ നിവാസികള്‍ വരവേറ്റത് ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്‌കൈ ടവറിന് മുകളില്‍ കരിമരുന്ന് പ്രയോഗം നടത്തിയാണ്.അയല്‍ രാജ്യങ്ങളായ ഓസ്ട്രേലിയ, സിഡ്നി, ഹാര്‍ബര്‍ ബ്രിഡ്ജ് എന്നിവിടങ്ങള്‍ അര്‍ദ്ധരാത്രി വെടിക്കെട്ടിന്റെയും ലൈറ്റ് ഷോയുടെയും കേന്ദ്രമായി മാറി.
2024 ല്‍ നല്ലൊരു നാളെക്കായി കാത്തിരിക്കാം; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ച് ആഘോഷം പൊടിപൊടിക്കാം. പുതിയ ഒരു വര്‍ഷത്തെ

 വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം; പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് സന്തോഷത്തിന്റെ നാളുകളാവാന്‍ പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. . എന്നാല്‍ ആഘോഷം അതിരുവിടാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലഹരി പാര്‍ട്ടികള്‍ അടക്കം തടയാന്‍ പൊലീസിന്റെസും എക്സൈസിന്റെയും കണ്ണും കാതും സജ്ജമാണ്. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മു ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്‍ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2024 .  2023നോട് നമ്മള്‍ വിടപറയുമ്പോള്‍, പുതുവര്‍ഷം നമുക്കെല്ലാവര്‍ക്കും സമാധാനവും സന്തോഷവും നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കൂ, അവ യാഥാര്‍ത്ഥ്യമാകുന്നത് നമുക്ക് കാണാം. 2024 പഴയ സുഹൃത്തുക്കളുമൊത്തുള്ള പുതിയ സാഹസികതകളാല്‍ നിറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ഒരുപാട് സ്‌നേഹവും ആശംസകളും നേരുന്നു. നല്ല വാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഒരു അത്ഭുതകരമായ പുതുവര്‍ഷം ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…