ന്യൂഡല്‍ഹിന്മ ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം. അഞ്ചു തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ വീര്‍ഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പങ്കെടുക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.’പുത്രധര്മം’ പാലിക്കാതിരിക്കാന് കഴിയില്ലെന്ന വിശദീകരണത്തോടെയാണ് പങ്കെടുക്കാനുള്ള തീരുമാനം വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്. ”ഞാന്‍ നേരത്തെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അയോധ്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത് രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ല, ശ്രീരാമന്റെ ഭക്തനായ പരേതനായ വീര്‍ഭദ്ര സിങ്ങിന്റെ മകനായാണ്. പങ്കെടുക്കുക എന്നത് അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ എന്റെ ധാര്‍മിക കടമയാണ്. ഈ പുത്രധര്‍മം (മകന്റെ കടമ) എനിക്കെങ്ങനെ നിരസിക്കാന്‍ കഴിയും. ഞാന്‍ എന്റെ കാഴ്ചപ്പാട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചത് ഞാനെന്ന വ്യക്തിക്കല്ല. എന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. ഞാന്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള, വിശ്വസ്തനായ പ്രവര്‍ത്തകനാണ്” – അദ്ദേഹം പറഞ്ഞു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. അതേസമയം, വ്യക്തിപരമായി പോകുന്നതിനു തടസമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കായിരുന്നു പാര്‍ട്ടി പ്രതിനിധികള്‍ എന്ന നിലയില്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ കോണ്‍ഗ്രസ്, ക്ഷണം ആദരപൂര്‍വം നിരസിച്ചതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…