Kerala Pranamam

പുരസ്‌കാര വിവാദം; വിനയന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍. വിനയന്റെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.വിനയന്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ജൂറി അംഗം നേമം പുഷ്പരാജിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചനപുരസ്‌കാര നിര്‍ണയത്തില്‍ സമ്മര്‍ദമോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ല; വിവാദം തള്ളി ചലച്ചിത്ര അക്കാദമി ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പല പുരസ്‌കാരങ്ങളും മാറ്റിയെന്നുമാണ് ആരോപണം. ചട്ടം ലംഘിച്ച് പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ട രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിനയന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരി വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്കലാ സംവിധാനത്തില്‍ തനിക്ക് ഇഷ്ടപ്പെട്ടത് 19-ാം നൂറ്റാണ്ടെന്ന് ഗൗതം ഘോഷ്; അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് പറയാനാകില്ല ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം വിനയന്‍ പുറത്തുവിട്ടിരുന്നു. പരാതിക്കൊപ്പം സര്‍ക്കാരിനും ഇവ കൈമാറിയിരുന്നു.അതേസമയം പുരസ്‌കാര നിര്‍ണയത്തില്‍ ബാഹ്യ ഇടപെടലോ സ്വാധീനമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ചലച്ചിത്ര അക്കാദമി.