Kerala Pranamam

പുരികങ്ങള്‍ ഷേപ്പു ചെയ്യും മുന്നേ ഇതു വായിക്കുക

പാര്‍ലറില്‍ പോയി ത്രെഡ് ചെയ്യാന്‍ ഇരിക്കുന്നവര്‍ പലരും ബ്യൂട്ടീഷന്റെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയാണ് പതിവ്. പക്ഷേ നിങ്ങളുടെ മുഖത്തിനു ചേരുംവിധം മുഖത്തിന്റെ ആകൃതിക്കനുസരിച്ച് വേണം നിങ്ങളുടെ പുരികങ്ങള്‍ ഷേപ്പ് ചെയ്യാന്‍.

ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് സ്ട്രെയിറ്റ് ഐബ്രോയാണ് ചേരുക.

വട്ടമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ത്രികോണാകൃതിയിലുള്ള മുഖത്തിനിണങ്ങുക അറ്റത്ത് ചെറിയ വളവുള്ള സ്ട്രെയിറ്റ് ഐബ്രോയാണ്.

ഹൃദയത്തിന്റെ ആകൃതിയിലുള്ള മുഖമാണെങ്കില്‍ ധൈര്യമായി റൗണ്ട് ഷേപ്പില്‍ ആക്കാം.

ചതുരമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോയാണ് കൂടുതല്‍ ചേരുക.