മലയാള സിനിമയില്‍ ദൃശ്യവിസ്മയം തീര്‍ത്തതും തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയ പൃഥ്വിരാജ് ചിത്രം ആടുജീവിതവും ഫഹദ് ഫാസിലിന്റെ ആവേശവും ഒ.ടി.ടിയിലേക്കെന്ന് റിപ്പോര്‍ട്ട്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ആമസോണ്‍ പ്രൈമിലുമാണ് ചിത്രങ്ങള്‍ സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം.മെയ് 10 ന് ഹോട്ടാസ്റ്റാറിലാണ് പൃഥ്വിരാജിന്റെ ആടുജീവിതം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.സമയ ദൈര്‍ഘ്യത്തെ തുടര്‍ന്ന് തിയറ്ററില്‍ നിന്ന് നീക്കം ചെയ്ത രംഗങ്ങല്‍ ഒ.ടി.ടി പതിപ്പിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചിത്രത്തിന്റെ അണ്‍കട്ട് വെര്‍ഷനാകും ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുക.എന്നാല്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.മാര്‍ച്ച് 28 ന് പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ആടുജീവിതം 100കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്.155.95 കോടിയോളം രൂപയാണ് ഇതിനോടകം ചിത്രം നേടിയിട്ടുള്ളത്. കേരളത്തില്‍ മാത്രം 77.75 കോടിയാണ് ആടുജീവിതം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതെസമയം ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ആവേശം സൃഷ്ടിക്കുകയാണ് ഫഹദ് ഫാസലില്‍ – ജിത്തു മാധവന് ചിത്രമായ ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത ആവേശത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും സ്വീകാര്യതയുമാണ് ലഭിക്കുന്നത്.തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന ആവേശം മെയ്17ന് ഒ.ടി.ടിയിലെത്തുമെന്നാണ് ഏറ്റവും റിപ്പോര്‍ട്ട്. ‘ജാഗരണി’ന്റെ റിപ്പോര്‍ട്ട് പ്രകാരം ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുക.എന്നാല്‍ ഇതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ആവേശം ആഗോളതലത്തില്‍ 150 കോടിയിലേക്ക് അടുക്കുകയാണ്. 74.10 കോടിയാണ് ചിത്രത്തിന്റെ 22 ദിവസത്തെ ഇന്ത്യയിലെ കളക്ഷന്‍. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ‘ആവേശം’ നിര്‍മിച്ചിരിക്കുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











