വിലയേറിയ കല്ലുപതിപ്പിച്ച സ്വര്‍ണാഭരണങ്ങളോവജ്രാഭരണങ്ങളോ ആണ് ഇത്തരത്തില്‍ അണിയാന്‍സിംപിള്‍. എന്നാല്‍, എല്ലായ്‌പ്പോഴും അതണിഞ്ഞുനടക്കാനും പുതിയവ വാങ്ങാനും വില അനുവദിക്കില്ല. ഈ സാഹചര്യത്തിലാണ് ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ സ്ത്രീകളുടെ മനം കവരുന്നത്. അത്ര വിലയില്ലാത്ത സിംപിളും പവര്‍ഫുള്ളുമായ ആഭരണങ്ങളാണ് ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍.ഏതു സാഹചര്യത്തിലും ഏതു വസ്ത്രത്തിനൊപ്പവും ഇണങ്ങുമെന്നതും വില അധികമില്ല എന്നതുംഎല്ലാവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. സാധാരണക്കാര്‍ മാത്രമല്ല, സിനിമാ, സീരിയല്‍താരങ്ങള്‍ വരെ ഇപ്പോള്‍ ഏറെയും അണിയുന്നത്.
ഇത്തരം ആഭരണങ്ങളാണ്.എന്താണ് ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ജര്‍മന്‍ സില്‍വര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഓക്‌സിഡൈസ്ഡ് സില്‍വര്‍ സ്വര്‍ണമോ വെള്ളിയോഅല്ല. കോപ്പറില്‍ എലോയ് കോട്ടിങ് ചെയ്യുന്നവയാണിവ. വെള്ളിയേക്കാളും വിലയും കുറവാണ്. തൊണ്ണൂറുകളില്‍ യുവത്വത്തിന്റെ മനം കവര്‍ന്ന ബ്ലാക്ക്‌മെറ്റല്‍, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍ തിരശീലയ്ക്കുപിന്നിലേക്കു മാറിയിരിക്കുകയായിരുന്നു. ഇന്ന് ഓക്‌സിഡൈസ്ഡ് ആഭരണങ്ങളുടെ രൂപത്തില്‍ ഇവമറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ഏതു തരംവസ്ത്രത്തിനൊപ്പവും ഇണങ്ങുമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകതസാരിക്കൊപ്പവും ജീന്‍സിനൊപ്പവും ഇണങ്ങുന്നആഭരണങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ലഭ്യമാണ്. മാലകള്‍, മൂക്കുത്തി, കമ്മലുകള്‍ ഇവയെല്ലാമുണ്ട്.
വിവിധ വര്‍ണങ്ങളിലും നിറത്തിലും ആകൃതിയിലും വ്യത്യസ്തത തീര്‍ക്കുന്ന ഇവയ്ക്ക് വലിയ ശേഖരംതന്നെ വിപണിയിലെത്തുന്നുï്. ഓരോ വസ്ത്രത്തിനും ഇഷ്ടമായവ തെരഞ്ഞെടുക്കാമെന്നതാണുപ്രധാന ആകര്‍ഷണം. വില കുറവായതിനാല്‍ തന്നെവസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ഇവ ആവശ്യത്തിനുള്ള ആഭരണങ്ങള്‍ വാങ്ങാനുമാകും.കമ്മലുകള്‍ഇത്തരം ആഭരണങ്ങളില്‍ കമ്മലുകള്‍ തന്നെയാണ്പ്രധാന താരം. ജിമിക്കി കമ്മലുകള്‍ കുറഞ്ഞ വിലയില്‍ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഈ കമ്മലുകള്‍ഫാന്‍സി സാരി, ട്രഡീഷണല്‍ സാരി, അനാര്‍ക്കലിസ്യൂട്ട്, ലഹങ്ക എന്നിവയ്‌ക്കെല്ലാമൊപ്പം ഒരുപോലെഇണങ്ങും. നയന്‍താര, സമാന്ത തുടങ്ങിയ താരങ്ങള്‍ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ അണിഞ്ഞാണ് പൊതുവേദികളില്‍ തിളങ്ങുന്നതെന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ, ആഭരണങ്ങളുടെ ഭംഗി.200 രൂപ മുതലുള്ളകമ്മലുകള്‍ ലഭ്യമാണ്.
മാലകള്‍ജിമിക്കി മാത്രമല്ല, മാലകളിലും ഓക്‌സിഡൈസ്ഡ് തരംഗമാണ്. ഇറക്കം കുറഞ്ഞ നെക്ക്‌ലേസുകളുംനൂലില്‍ കോര്‍ത്തിട്ടിരിക്കുന്ന വലിയ പെറ്റന്റുകളുമടക്കം വ്യത്യസ്തമായ ഡിസൈനുകളിലുള്ള മാലകളുണ്ട്. നൂലുകളുടെ വര്‍ണ്ണത്തിലും വലിപ്പത്തിലുംവ്യത്യാസം വരുത്തി മാലകളില്‍ പുതുമ നല്‍കാം.പുതിയ നിയംഎന്ന ചിത്രത്തില്‍ നയന്‍താര ഉപയോഗിച്ചതും ഇത്തരം മാലകളാണ്. പരമ്പരാഗതഡിസൈനുകളിലുള്ള മാലകളുമുïെന്നത് മറ്റൊരുപ്രത്യേകത. 120 രൂപ മുതലാണ് വില.മാലകള്‍ പലരൂപത്തില്‍ ലഭ്യമാണ്. നൂലുകളുടെവര്‍ണത്തിലും വലിപ്പത്തിലും വ്യത്യാസം വരുത്തിയുംമാലകളില്‍ പുതുമ നല്‍കാം.പരമ്പരാഗത ഡിസൈഡിസൈനുകള്‍ ഇതില്‍ ചെയ്‌തെടുക്കാം. ട്രഡീഷണല്‍സാരിക്കൊപ്പവും ഫാന്‍സി സാരിക്കൊപ്പവും ഒരുപോലെ അണിയാം.
മൂക്കൂത്തിഇപ്പോഴത്തെട്രന്റാണ് ഓക്‌സിഡൈസ്ഡ് മൂക്കുത്തികള്‍. നടി പാര്‍വതി അണിയുന്ന വലിയ മൂക്കൂത്തി കണ്ടിട്ടില്ലേ? അത്തരം ഓക്‌സിഡൈസ്ഡ്മൂക്കൂത്തികളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തികച്ചുംവ്യത്യസ്തമായ ഡിസൈനുകളിലുള്ള വലിയ മൂക്കൂത്തികളോടാണ് കോളേജ് കുമാരികള്‍ക്ക് പ്രിയം. 55രൂപ മുതലാണ് വില. മൂക്കുത്തികളിലും തികച്ചുംവ്യത്യസ്തമായ രീതിയില്‍ ഡിസൈനുകള്‍ ചെയ്‌തെടുക്കാം. കാവ്യയും പാര്‍വതിയുമെല്ലാം സിനിമകളില്‍ഉപയോഗിച്ചിരിക്കുന്നതുപോലെ.വളകള്‍വളകള്‍ ആഭരണങ്ങളില്‍ ഒഴിച്ചുകൂടാനാവത്തവയാണ്.സാധാരണ കുപ്പിവളകളില്‍ നിന്നും സ്വര്‍ണവളകളില്‍ നിന്നും വ്യത്യസ്തമായി ഓക്‌സിഡൈസ്ഡ്‌വളകള്‍ ഡെനിമിനൊപ്പവും ചുരിദാറിനൊപ്പവുംനന്നായിണങ്ങും. വിവിധഡിസൈനകുളിലുഅ വളകള്‍ വിപണിയില്‍ ലഭ്യമാണ്.