ആലുവ: കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. തിങ്കഴ്ച്ച പുലര്‍ച്ചെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടര്‍ന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.
മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിന്റെ പകുതിയോളം ഉയരത്തില്‍ വെള്ളം കയറിയിരുന്നു. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തിരുന്നെങ്കിലും പുഴയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിരുന്നില്ല.എന്നാല്‍, തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ വെള്ളം കൂട്ടുകയും മണപ്പുറമടക്കം താഴ്ന്ന ഭാഗങ്ങളില്‍ തീരങ്ങളിലേക്ക് വെള്ളം കയറുകയുമായിരുന്നു. രാവിലെ മുതല്‍ സമുദ്ര നിരപ്പില്‍ നിന്ന് രണ്ട് മീറ്റര്‍ ഉയര്‍ന്നാണ് പുഴ ഒഴുകിയത്. ആലുവ ജലശുചീകരണ ശാലയില്‍ പുഴയിലെ ജലനിരപ്പ് അറിയുന്നതിന് സ്ഥാപിച്ചിട്ടുള്ള സ്‌കെയിലില്‍ പുലര്‍ച്ചെ മുതല്‍ ഇതേ അളവാണ് കാണിക്കുന്നത്.സാധാരണ നിലയില്‍ 50 സെന്റി മീറ്റര്‍ ഉയരത്തിലാണ് പുഴ ഒഴുകുന്നത്. 1.7 മീറ്ററാകുമ്‌ബോഴേക്കും മണപ്പുറത്ത് വെള്ളം കയറുമെന്നാണ് കണക്ക്. പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. ചളിയുടെ അളവ് 78 എന്‍.ടി.യുവാണ്. ഇത് നൂറ് കടന്നാല്‍ ജല ശുചീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുചീകരണ കേന്ദ്രം അസി.എക്സി.എഞ്ചിനിയര്‍ ജെയിന്‍ രാജ് പറഞ്ഞു.