Kerala Pranamam

പൊലീസ് സ്റ്റേഷനില്‍ വച്ച് അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

 

യുപിയിലെ അലിഗഢില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.ഡിസംബര്‍ 8 ന് കോട്വാലി പൊലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം നടക്കുന്നത്.
പൊലീസ് സ്റ്റേഷനില്‍ വച്ച് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്.പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് 52 കാരിയായ ഇസ്രത്ത് നിഗര്‍ ആണ് കോട്വാലി സ്റ്റേഷനില്‍ എത്തിയത്. ഇതേ സമയംസ്റ്റാഫില്‍ നിന്ന് തോക്ക് പരിശോധിക്കുകയായിരുന്ന എസ്ഐ മനോജ് കുമാര്‍ ശര്‍മ്മയില്‍ നിന്ന് ഇസ്രത്തിന്റെ തലയ്ക്കു വെടിയേല്‍ക്കുകയായിരുന്നു. സാരമായി പരുക്കേറ്റ യുവതിയെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ജെഎന്‍ ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചിരുന്നു.