തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികളുടെ (ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്.കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്ബ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന.പി എഫ് ഐ ദേശീയ – സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ എഴുപത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പി എഫ് ഐ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം അടക്കം പതിമൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു. സലാമിനെ മഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തപുരത്ത് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ പിടികൂടി. നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റെയ്ഡിനെതിരെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലധികം പി എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എന്‍ ഐ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…