Kerala Pranamam

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങി, പിന്നാലെ ഭീഷണി; കാഞ്ഞങ്ങാട് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സുഹൃത്ത് ഷുഹൈബ് അറസ്റ്റില്‍

കാസര്‍കോട് : കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കല്ലൂരാവി സ്വദേശി അബ്ദുള്‍ ഷുഹൈബിനെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.ഷുഹൈബ് പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ചു സ്വകാര്യ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പടുത്തുകയായിരുന്നു. ഭീഷണിയില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.ഒക്ടോബര്‍ 31 നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. ഷുഹൈബുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബിനെ കോടതിയില്‍ ഹാജരാക്കും.