ട്രിച്ചി: ഇതര മതത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ സഹോദരിമാര്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പി.ഗായത്രി (23), പി.വിദ്യ (21) എന്നിവരാണ് മരിച്ചത്.ഏതാനും വര്‍ഷങ്ങളായി തിരുപ്പുര്‍ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്‌സ്‌റ്റൈല്‍ മില്ലില്‍ ജോലി ചെയ്യുകയായിരുന്ന യുവതികള്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും മുസ്‌ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിര്‍ത്തു.തുടര്‍ന്നും മക്കള്‍ പ്രണയബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ നിലപാട് ആവര്‍ത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതിനുശേഷം ഗായത്രിയും വിദ്യയും വീട്ടില്‍നിന്ന് പോയി. ഇവരെ തെരയുന്നതിനിടെ വീട്ടില്‍നിന്ന് 400 മീറ്ററുകള്‍ മാത്രം അകലെയുള്ള കിണറ്റില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറ്റിന് സമീപത്തുനിന്ന് ഇവരുടെ മൊബൈല്‍ ഫോണുകള്‍ ലഭിച്ചു കിണറ്റില്‍ ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കാമുകന്‍മാരുടെ അമ്മയ്ക്ക് യുവതികള്‍ ശബ്ദസന്ദേശം അയച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…