ചെന്നൈ: പ്രതിഷേധത്തെതുടര്‍ന്ന് ‘സര്‍ക്കാര്‍’ എന്നതമിഴ് സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി. വെളളിയാഴ്ചഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തീയറ്ററുകളില്‍ വിവാദരംഗങ്ങള്‍ നീക്കിയ ചിത്രമാണ്പ്രദര്ശിപ്പിച്ചത്. എന്നാല്‍, കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിര്‍മാതാക്കളായ സണ്‍പിക്ചേഴ്സ് അറിയിച്ചു.രാഷ്ട്രീയ സൂചനകളുള്ളരംഗങ്ങളുടെ പേരില്‍ എ.ആര്.മുരുഗ ദോസ് സംവിധാനംചെയ്ത വിജയ ് ചിത്രമായസര്ക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധംതെരുവിലേക്കു പടര്‍ന്നതോടെയാണ് ചിത്രത്തിലെ ചിലരംഗങ്ങള്‍ നീക്കാന്‍ തീരുമാനമായത്. മധുരയിലും കോയമ്പത്തൂരും പാര്‍ട്ടി പ്രവര്ത്തകര്ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കഴിഞ്ഞ ദിവസംആക്രമിച്ചിരുന്നു. ഇതോടെമധുരയില് ഷോ റദ്ദാക്കി. തിയറ്ററിനു മുന്നില്‍ സ്ഥാപിച്ചിരുന്നവിജയ്യുടെ കൂറ്റന്‍ കട്ടൗട്ടിനുപ്രതിഷേധക്കാര് തീയിട്ട ു.
ചെന്നൈയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കുമുന്നില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.എ.ആര്. മുരുകദോസിന്റെവീട്ടില് വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. മുരുകദോസ്വീട്ടിലില്ലാത്തതിനാല്പൊലീസ് മടങ്ങി.ഇതിനു പിന്നാലെ ഇന്നലെ മുന്‍ കൂര് ജാമ്യാപേക്ഷയ്ക്കു സംവിധായകന് കോടതിയെ സമീപിക്കുകയുംചെയ്തു. സംവിധായകന്റെവീട്ടില് രാത്രി വൈകി പൊലീസെത്തിയതില്‍ താരങ്ങളായ രജനീകാന്തും വിശാലുംഅടക്കം സിനിമാമേഖലയില്നിന്നുളളവര് പ്രതിഷേധം രേഖപ്പെടുത്തി.സെന്‍സര്‍ ചെയത സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍നീക്കം ശരിയല്ലെന്ന് വിശാല്പറഞ്ഞു. വിജയ് ചിത്രങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ ശരിയല്ലെന്ന്നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവും അഭിപ്രായപ്പെട്ടു. അറസ്റ്റടക്കമുളള നടപടിക്കല്ലെന്നും സുരക്ഷ നല്‍കാനാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചെങ്കിലുംമുരുകദോസിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ്ആരോപിച്ചു.തെരുവില്‍ പ്രതിഷേധംഉയരുമ്പോള് സര്‍ക്കാര്‍ നിര്‍മാതാക്കള്‍ വാരുന്നതു കോടികളാണ്. ആദ്യദിനം തമിഴ് നാട്ടില്‍ നിന്നു 30 കോടിരൂപയാണു ചിത്രം നേടിയത്.ചെന്നൈയില്‍ മാത്രം 2.41 കോടി നേടി. കേരളത്തില്‍ ആദ്യദിവസത്തെ കലക്ഷന്‍ 6.5കോടി രൂപ.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








