ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഒരു എഎസ്ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ എത്തിയിരുന്നു.പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജാര്‍ഖണ്ഡില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മോദി. ബുധനാഴ്ച രാവിലെ ഭഗവാന്‍ ബിര്‍സ മുണ്ട മെമ്മോറിയല്‍ പാര്‍ക്ക്-കം-ഫ്രീഡം ഫൈറ്റര്‍ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സ്ത്രീ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ എത്തുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന സ്ത്രീയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കാനാണ് യുവതി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. 2012ല്‍ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ജമുനി ഗ്രാമത്തില്‍ വെച്ചായിരുന്നു യുവതിയുടെ വിവാഹം. 2016 മുതല്‍, ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇവര്‍ തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയര്‍ പൊലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.ഭര്‍ത്താവിന്റെ ശമ്പളം തന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഈ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രിയെ കാണാന്‍ യുവതി ഡല്‍ഹിയിലേക്ക് പോകുകയും 10 ദിവസം താമസിക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും ശ്രമിച്ചു. എന്നാല്‍ എല്ലാ ശ്രമങ്ങളും പാഴായപ്പോള്‍ യുവതി ദിയോഘറിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി റാഞ്ചിയില്‍ എത്തിയതറിഞ്ഞാണ് ഝാ വന്നതെന്നും എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…