രണ്ടുദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മോദി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷയാണ് ചെന്നൈ നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. 22000 പൊലിസുകാരെ സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ചെന്നൈയില്‍ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസില്‍ 26 ഇനങ്ങളില്‍ രാജ്യത്തെ 5600 കായിക താരങ്ങള്‍ പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായി തമിഴ് നാടിന്റെ തനത് കായിക വിനോദമായ ചിലമ്ബാട്ടവും ഖേലോ ഇന്ത്യയില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…