പ്രാര്‍ത്ഥനകള്‍ വിഫലമാക്കി സംവിധായകന്‍ സിദ്ദിഖ് ലോകത്തോട് വിട പറഞ്ഞു. ഹിറ്റ് മേക്കറായ സംവിധായകന്റെ മരണം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഏറെ വിഷമിപ്പിക്കുന്നു.
ഗോഡ്ഫാദര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച സിദ്ദിഖിന്റെ വിയോഗം മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. 67ാം വയസ്സിലാണ് സിദ്ദിഖ് വിട വാങ്ങുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ ഏവരും പ്രാര്‍ത്ഥനയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. പ്രേക്ഷകരെ ചിരിപ്പിച്ച സിദ്ദിഖിന് ജീവിതത്തില്‍ വലിയൊരു ദുഖം ഉണ്ടായിരുന്നു. മുമ്‌ബൊരിക്കല്‍ കൈരളി ടിവിയിലെ ഷോയില്‍ പങ്കെടുക്കവെയാണ് സിദ്ദിഖ് ഇക്കാര്യം തുറന്ന് പറഞ്ഞത്.ആ വേദന എന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ടതാണ്. തുറന്ന് പറയുന്നത് കൊണ്ട് പ്രായാസം ഒന്നുമില്ല. എന്റെ ഇളയമകള്‍ വികലാംഗയാണ്. അതെന്നും എന്റെ ദുഖമാണ്. നമ്മള്‍ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്. ദൈവത്തിന്റെ കൈയിലാണ്. അവളുടെ അവസ്ഥയില്‍ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റൂ. എന്റെ വീക്‌നെസ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞു.ഞാന്‍ വീട്ടില്‍ തന്നെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. പക്ഷെ ഭാര്യയും മക്കളും എന്നോടൊപ്പം പുറത്ത് പോകാന്‍ ആഗ്രഹിച്ചാണ് എന്നെ കാത്തിരിക്കുക. എനിക്ക് വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ത്യാഗമാണ് തന്റെ ശക്തിയെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിദ്ദിഖ്. അസുഖത്തില്‍ നിന്ന് പതിയെ മോചിതനാകവെയാണ് ഹൃദയാഘാതം വന്നത്. അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ സജീവമായിരുന്നില്ല സിദ്ദിഖ്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…











